അറഫ ശുഭ്ര സാഗരമായി; ഹാജിമാര്‍ മിനായിലേക്ക്
മക്ക: (www.kasargodvartha.com 21.08.2018) കൊടും ചൂടിലും ദൈവ കീര്‍ത്തനങ്ങളുമായി ശുഭ്ര വസ്ത്രത്തില്‍ വിശ്വാസികള്‍ അറഫാ മഹാ സംഗമം പൂര്‍ത്തിയാക്കി. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് (നാഥാ നിന്റെ വിളിക്കുത്തരമേകി ഞങ്ങളിതാ എത്തിയിരിക്കുന്നു) എന്ന മന്ത്രങ്ങളുരുവിട്ട് 24 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫാ മൈതാനിയിലെ നിര്‍ത്തത്തിനും പ്രാര്‍ഥനാ സംഗമത്തിനും സാക്ഷിയായത്.
സൗദി അറേബ്യ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് 23,68,873 ഹാജിമാര്‍ പുണ്യഭൂമിയില്‍ എത്തിയിട്ടുണ്ട്. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാതെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം പൂര്‍ത്തിയായത്. മൂവര്‍ണത്തിലുള്ള കുടകള്‍ ചൂടിയാണ് ഇന്ത്യന്‍ ഹാജിമാര്‍ കാര്യമായ പ്രയാസങ്ങളില്ലാതെ അറഫയിലെ ചടങ്ങ് പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ നിന്ന് ഒന്നേ മുക്കാല്‍ ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജിനെത്തിയത്. രാവിലെയോടെ തന്നെ നമിറ മസ്ജിദും പരിസരവും ജബലു റഹ്മയും തീര്‍ഥാടകരെ കൊണ്ടു നിറഞ്ഞിരുന്നു.
ഞായറാഴ്ച രാത്രി ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടായിരുന്നു. അതിനാല്‍ ചൂടിന്റെ കാഠിന്യത്തിന് നേരിയ കുറവ് അനുഭവപ്പെട്ടു. 43 ഡിഗ്രിയിലേറെ ചൂടും ഉയര്‍ന്ന ഹ്യുമിഡിറ്റിയുമുള്ള കാലാവസ്ഥയില്‍ മണല്‍ക്കാറ്റിനൊപ്പമെത്തിയ മഴ നേരിയ ആശ്വാസമായി. ഇടക്കിടെ ഉയര്‍ന്നു നില്‍ക്കുന്ന വേപ്പു മരങ്ങള്‍ക്കൊപ്പം വെള്ളം സ്പ്രേ ചെയ്യുന്നതും തീര്‍ഥാടകര്‍ക്ക് ചൂടില്‍ നിന്ന് ആശ്വാസം പകര്‍ന്നു.

ളുഹര്‍ നമസ്‌കാരത്തിനു ശേഷം ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലു ശൈഖ് അറഫാ പ്രഭാഷണത്തിനു നേതൃത്വം നല്‍കി. വിഖ്യാത മനുഷ്യാവകാശ പ്രഖ്യാപനായി കരുതുന്ന പ്രവാചകന്‍ മുഹമ്മദിന്റെ വിടവാങ്ങല്‍ പ്രഭാഷണത്തിന്റെ ഓര്‍മ പുതുക്കിയാണ് തീര്‍ഥാടകര്‍ നമിറ മസ്ജിദില്‍ നിന്ന് പ്രസംഗം ശ്രവിച്ചത്. സൂര്യാസ്തമയം വരെയാണ് ഹാജിമാര്‍ അറഫാ മൈതാനത്ത് നിന്ന് പ്രാര്‍ഥനയില്‍ മുഴുകിയത്. സന്ധ്യ വരെ അറഫയില്‍ കഴിച്ചു കൂട്ടിയ ശേഷം തീര്‍ഥാടകര്‍ സൂര്യാസ്തമയത്തിനു ശേഷം മുസ്ദലിഫയിലേക്ക് തിരിച്ചു. മുസ്ദലിഫയില്‍ രാത്രി നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിച്ച ശേഷം അവിടെ രാപ്പാര്‍ക്കുകയാണ് ചടങ്ങ്.
ചൊവ്വാഴ്ച പ്രഭാത നമസ്‌കാര ശേഷം ഹാജിമാര്‍ അവിടെ നിന്ന് മിനായിലെ കൂടാരങ്ങളിലേക്കു തന്നെ മടങ്ങും. ബലി പെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച ജംറയിലെ കല്ലേറ് ഉള്‍പ്പെടെ നാലു കര്‍മങ്ങളാണ് നിര്‍വഹിക്കാനുള്ളത്. ഹജ്ജിന്റെ ആദ്യ ദിനം മിനായില്‍ കഴിച്ചു കൂട്ടിയ ശേഷമാണ് ഇന്നലെ സൂര്യോദയത്തിനു ശേഷം ഹാജിമാര്‍ അറഫാ മൈതാനിയിലേക്കൊഴുകിയെത്തിയത്. ഹാജിമാര്‍ അറഫായില്‍ പ്രാര്‍ഥനാ നിര്‍ഭരമായി നില്‍ക്കുന്ന വേളയില്‍ ലോകമൊട്ടുക്കുമുള്ള മുസ്ലിംകള്‍ അറഫാ വ്രതമെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, Gulf, World, Top-Headlines, Hajj, Trending, Sea of people arrive at Mecca and Mount Arafat as Hajj pilgrimage gets underway
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment