കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറുടെ പി.എ ആത്മഹത്യ ചെയ്ത നിലയില്‍

(www.evisionnews.co) കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറുടെ പ്രൈവറ്റ് സെക്രട്ടറി ആത്മഹത്യ ചെയ്തു. കുന്ദന്‍ കുമാര്‍ [31] ആണ് ആത്മഹത്യ ചെയതത്. ഇന്നലെ രാത്രിയാണ് അദ്ദേഹം ജീവനൊടുക്കിയത്.
ഡല്‍ഹിയിലെ ലക്ഷ്മി ഭായ് നഗറില്‍ ഇന്നലെയാണ് കുന്ദന്‍ കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കുന്ദന്‍ സംഭവ ദിവസം മുറി ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു. എത്ര വിളിച്ചിട്ടും വാതിലു തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ കുടുംബം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോസ്‌റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Powered by Info News For You
Comments
Post a Comment