രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല; വെള്ളത്തില്‍ വീണ് മരിച്ച ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് വീടിന് മുകളില്‍

പത്തനംതിട്ട: (www.kasargodvartha.com 16.08.2018) പ്രളയക്കെടുതി രൂക്ഷമായതോടെ സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനവും പ്രയാസം. മുകള്‍ നിലയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ വെള്ളത്തില്‍ വീണ് മരിച്ചു. മൃതദേഹവുമായി ഭര്‍ത്താവ് വീടിന് മുകളില്‍ കാത്തുനില്‍ക്കുന്ന രംഗം വേദനാജനകമായി. ആറാട്ടുപുഴയിലാണ് സംഭവം. അമ്മിണിയമ്മ എന്ന വൃദ്ധയാണ് മരിച്ചത്.

രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്താന്‍ വൈകിയതാണ് മരണത്തിന് കാരണമെന്നാണ് വിവരം. മുകള്‍ നിലയില്‍ കയറുന്നതിനിടെ വെള്ളത്തില്‍ വീണായിരുന്നു മരണം. അതേസമയം, പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഓക്‌സിജന്‍ തീര്‍ന്നത് രോഗികള്‍ ആശങ്കയിലാണ്.

പ്രളയത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ കൃത്യമായ ഇടപെടലും സംസ്ഥാനത്ത് മുഴുവനായി നടക്കുന്നുണ്ട്. പോലീസ്, നാവിക സേന, ആര്‍മി, അഗ്‌നിശമന സേന, കര സേന, വായു സേന, എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെ രക്ഷപ്രവര്‍ത്തനത്തിന് സജ്ജമാണ്. കൂടാതെ സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.

 Kerala, Pathanamthitta, news, water, Rain, Death, wife, Top-Headlines, Deadbody, Police, Kerala flood updates; Man trapped at 1st floor with wife's dead body

Keywords: Kerala, Pathanamthitta, news, water, Rain, Death, wife, Top-Headlines, Deadbody, Police, Kerala flood updates; Man trapped at 1st floor with wife's dead body 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?