കേജരിവാളിന് തല വേദനയായി ഡല്‍ഹിയില്‍ മറ്റൊരു എ എ പി!

ന്യൂഡല്‍ഹി: (www.kvartha.com 31.08.2018) ആം ആദ്മി പാര്‍ട്ടി കണ്‍ വീനറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് തല വേദന സൃഷ്ടിച്ച് ഡല്‍ഹിയില്‍ മറ്റൊരു എ എ പി. ആപ്കി അപ്നി പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന പുതിയ പാര്‍ട്ടി എ എ പി എന്ന ചുരുക്കപേരിലാണ് അറിയപ്പെടുന്നത്.  ആം ആദ്മി പാര്‍ട്ടിയുടെ ചുരുക്കപേരും എ എ പി ആയതിനാലും പാര്‍ട്ടിയുടെ പേരുകള്‍ തമ്മിലുള്ള സാമ്യവും വോട്ടര്‍മാരില്‍ സംശയം ജനിപ്പിക്കും. ഇത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക കേജരിവാളിനുണ്ട്.

National, Delhi, Kejriwal

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുള്ള ആപ്കി അപ്നി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേജരിവാള്‍ പോള്‍ പാനലിന് ഹര്‍ജി സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് തള്ളിയിരുന്നു. തുടര്‍ന്നാണ് ആപ്കി അപ്നി പാര്‍ട്ടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ കേജരിവാള്‍ തീരുമാനിച്ചത്. അഭിഭാഷകന്‍ അനുപം ശ്രീവാസ്തവയാണ് ആം ആദ്മി പാര്‍ട്ടിക്കായി കേസ് വാദിക്കുക. ഇതിനിടെ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Ahead of Lok Sabha and Delhi state Assembly polls due next year, Aam Aadmi Party (AAP) has taken steps to ensure that a party with its namesake doesn't take away its votes.

Keywords: National, Delhi, Kejriwal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?