ഭീതിയൊഴിയാതെ കേരളം; മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു
ഇടുക്കി:(www.kvartha.com 14/08/2018) കലിതുള്ളി കര്‍ക്കിടകം. കേരളത്തില്‍ ഭീതിയൊഴിയുന്നില്ല. കനത്ത മഴയെ തുടര്‍ന്ന് മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. ലോഡ്ജിലുണ്ടായിരുന്ന ഏഴുപേരെ രക്ഷപ്പെടുത്തി.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറും പുലര്‍ച്ചയോടെ തുറന്നു. മുല്ലപ്പെരിയാറിന്റെ പതിമൂന്ന് ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. വണ്ടിപ്പെരിയാര്‍, ചപ്പാത്ത് വഴിയാണ് വെള്ളം ഒഴുക്കിവിടുന്നത്. അതിനാല്‍ ചപ്പാത്തിലുള്ള അളുകളെ എല്ലാം ചൊവ്വാഴ്ച രാത്രി തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇടുക്കിയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പത്ത് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് വിടുന്നത്.
മാട്ടുപ്പെട്ടി ഡാം തുറന്നതോടെ മൂന്നാര്‍ ഒറ്റപ്പെട്ടു. കീരിത്തോടും ഉരുള്‍പൊട്ടിയിട്ടുണ്ട്. ഒരു കുടുംബം വീട്ടിനുള്ളില്‍ അകപ്പെട്ടതായാണ് സൂചന. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇതുവരെ 8316 കോടിയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും റോഡുകളും കെട്ടിടങ്ങളും തകര്‍ന്നതും സര്‍ക്കാരിന് മുന്നില്‍ ഏറെ വെല്ലുവിളിയുയര്‍ത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Idukki, Kerala, Death, Heavy rain: 1 dies after lodge collapsed

Powered by Info News For You

Comments
Post a Comment