പ്രളയ ദുരിതാശ്വാസം: പെരുന്നാള്‍ ദിനത്തില്‍ ഫണ്ട് പിരിക്കാന്‍ സംയുക്ത ജമാഅത്ത് തീരുമാനം
കാഞ്ഞങ്ങാട് (www.evisonnews.co): സംസ്ഥാനത്തെ നടുക്കിയ പ്രളയ പേമാരിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ മറ്റും കഴിഞ്ഞുകൂടുന്ന പതിനായിരകണക്കിന് ദുരിതബാധിതരുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈദാഘോഷങ്ങള്‍ ലളിതമാക്കി മിച്ചംവരുന്ന തുകകള്‍ ദുരിതാശ്വാസ നിധിയി ലേക്ക് സംഭാവന ചെയ്യണ മെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി ആഹ്വനം ചെയ്തു.
സംയുക്ത ജമാഅത്ത് പരിധിയിലുള്ള എല്ലാ ജമാഅത്ത് പള്ളികളിലും പെരുന്നാള്‍ നമസ്‌കാരമുള്ള മറ്റു പള്ളികളിലും പെരുന്നാള്‍ ദിവസം ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പരമാവധി ധനസമാഹരണം നടത്തി 25ന് മുമ്പായി സംയുക്ത ജമാഅത്ത് കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്ന് കമ്മിറ്റി അംഗ ജമാഅത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദുരിത ബാധിതര്‍ക്ക് കൂടുതല്‍ പ്രയോജന പ്പെടുന്ന മാര്‍ഗത്തില്‍ സഹായധനം വിനിയോഗിക്കാന്‍ സംയുക്ത ജമാഅത്ത് തീരുമാനിച്ചു. പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ വെള്ളിക്കോത്ത്, സി. കുഞ്ഞാഹമ്മദ് ഹാജി പാലക്കി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം മൊയ്തു മൗലവി, മുബാറക് ഹ സൈനാര്‍ ഹാജി സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment