തസ്‌ക്കരവീരന്‍ രമേശിന് ഇഷ്ടം കഞ്ചാവുമാത്രം

പാലക്കാട്: (www.kvartha.com 02.08.2018) ഓരോ മോഷണക്കുറ്റത്തിന് അകത്താകുമ്പോഴും തസ്‌ക്കരവീരന്‍ കുടക് രമേശ് പറയുന്ന ഒരു ഡയലോഗുണ്ട്. സാറെ ഇനി ചെയ്യില്ല. ഇങ്ങനെ പറഞ്ഞ് രമേശ് പിന്നെയും മോഷണങ്ങള്‍ തുടര്‍ന്നു. എല്ലാ മോഷണവും തന്റെ ഇഷ്ട ഭക്ഷണമായ കഞ്ചാവ് വാങ്ങിക്കാന്‍ വേണ്ടിയാണ്. കഞ്ചാവ് മാത്രം കഴിച്ച് ജീവിതം പുലരുന്ന ആളാണ് രമേശ്.

ജനനം കര്‍ണാടകയിലെ കുടക് ജില്ലയിലെ അമ്മത്തിയില്‍. അച്ഛനും അമ്മയും എസ്‌റ്റേറ്റ് തൊഴിലാളികളായി രുന്നു. അച്ഛന്റെ സ്വദേശം പറളി എടത്തറയിലായിരുന്നു. അഞ്ചാം ക്ലാസുവരെ കുടകില്‍ പഠിച്ചു. പിന്നീട് സ്‌കൂളില്‍ പോയില്ല . അതിനു ശേഷം രമേശിനെ അട്ടപ്പാടി ചിറ്റൂരിലുള്ള അമ്മായിയുടെ വീട്ടില്‍ കൊണ്ടാക്കി. കുറച്ചു ദിവസം അവിടെ താമസിച്ച രമേശ് അമ്മായിയുടെ പെട്ടിയില്‍ നിന്നും 300 രൂപ മോഷ്ടിച്ച് നേരെ പാലക്കാട്ടെത്തി.

Ramesh live in ganja, palakkad, News, Local-News, Lifestyle & Fashion, Jail, Police, Arrested, Karnataka, Study, Kerala.

ജീവിതത്തിലെ ആദ്യത്തെ മോഷണം. കയ്യിലുള്ള പണം തീര്‍ന്നപ്പോള്‍ ടൗണില്‍ അലഞ്ഞു നടന്ന് കുപ്പി, പാട്ടകള്‍ പെറുക്കി ജീവിച്ചു, അതിനിടയിയില്‍ ശക്തിവേല്‍ എന്നയാളെ പരിചയപ്പെട്ട് വീടുകളില്‍ നിന്നും വാട്ടര്‍ മീറ്ററുകള്‍ മോഷ്ടിച്ച് വില്‍ക്കാന്‍ തുടങ്ങി.

ആദ്യമായി മലമ്പുഴ പോലീസാണ് രമേശിനെ പിടികൂടിയത്. അന്ന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മുട്ടിക്കുളങ്ങര ജുവനൈല്‍ ഹോമില്‍ തടവിലാക്കി. അവിടെ വെച്ച് പരിചയപ്പെട്ട തിരുട്ടു ഗ്രാമത്തിലെ കുമാര്‍, അണ്ണാ ദുരൈ എന്നിവരില്‍ നിന്നുമാണ് മോഷണത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. മൂന്നു മാസത്തെ തടവ് തീരാന്‍ രണ്ട് ദിവസം ബാക്കിയുള്ളപ്പോള്‍ റസാഖ് എന്ന പയ്യനോടൊപ്പം രാത്രി തടവു ചാടി .

നേരെ ആലത്തൂരിലുള്ള റസാഖിന്റെ വീട്ടിലെത്തി അവിടെ താമസിച്ചു. ആ സമയത്ത് രാത്രികാലങ്ങളില്‍ ചുറ്റിനടന്ന് ഭണ്ഡാരങ്ങള്‍ മോഷ്ടിക്കാന്‍ തുടങ്ങി ഒരു ദിവസം ആലത്തൂര്‍ പോലീസിന്റെ പിടിയിലായി. പോലീസിനോട് വയസ് കൂട്ടിപ്പറഞ്ഞ് ആലത്തൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലായി. എന്നാല്‍ വിവരമറിഞ്ഞ രമേശിന്റെ അച്ഛന്‍ ജനന സര്‍ട്ടിഫിക്കറ്റുമായി ജയിലിലെത്തി പിന്നീട് തൃശൂര്‍ ജുവനൈല്‍ ഹോമില്‍ ആറു മാസത്തെ തടവ്.

തടവ് കഴിഞ്ഞ് 2003 ല്‍ അച്ഛന്‍ രമേശിനെ കുടകിലേക്ക് കൂട്ടിക്കൊണ്ടു പോയി. മരപ്പണിക്കാരുടെ കൂടെ പണിക്കു വിട്ടു. അങ്ങനെ മദ്യപാന ശീലം തുടങ്ങി , അതറിഞ്ഞ അച്ഛന്‍ ചീത്ത പറഞ്ഞതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങി നേരെ പാലക്കാട്ട് എത്തി. അവിടുന്ന് ട്രെയിനില്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ച്ചെന്നിറങ്ങി. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നതു കണ്ട മേട്ടുപ്പാളയം കാരിവള്ളി രമേശിനെ കൂടെ കൂട്ടി. വളളിയുടെ ഭര്‍ത്താവ് കുട്ടി വിജയന്‍ മോഷണ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ആ സമയത്താണ് പുറത്തിറങ്ങിയത്.

കുട്ടി വിജയന്റെ കൂടെ കള്ളന്‍മാരായ വനത്താല്‍, കടലൂരാന്‍ , ഗോപി , സുരേഷ് എന്നിവരും ഉണ്ടായിരുന്നു. അങ്ങനെ രമേശും അവരുടെ സംഘത്തിലെ ഒരാളായി, ആദ്യമൊക്കെ രമേശിനെ വീടിനു പുറത്ത് കാവല്‍ നില്‍ക്കാന്‍ കൊണ്ടുപോയി. ഭവന ഭേദനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച രമേശ് പുതിയ കൂട്ടുകാരെ സംഘടിപ്പിച്ച് സ്വന്തമായി മോഷ്ടിക്കാന്‍ തുടങ്ങി.

അങ്ങനെ കോട്ടയം കടുതുരുത്തിയില്‍ ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ രമേശിനെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. അന്ന് തുടങ്ങിയ ഭവനഭേദനം ഇന്നും തുടരുന്നു. ജീവിതത്തില്‍ ഏറിയ പങ്കും ജയിലില്‍ത്തന്നെയാണ് ജീവിച്ചു തീര്‍ത്തത്. ഉരുക്ക് ശരീരവും, കറുത്ത നിറവും ഉള്ള ഒരു ലക്ഷണമൊത്ത കള്ളനാണ് ഉടുമ്പ് രമേഷ്.

രമേശിന്റെ കണ്ണില്‍ ഗെയിറ്റ് പൂട്ടിയിട്ട വീട് പെട്ടാല്‍ അവിടെ മോഷ്ടിച്ചിരിക്കും. ഓരോ പ്രാവശ്യം ജയിലില്‍ പോകുമ്പോഴും പുതിയ പങ്കാളിയെ കണ്ടെത്തിയിരിക്കും. കഴിഞ്ഞ ജനുവരിയില്‍ കോട്ടായി പോലീസിന്റെ പിടിയിലായി പാലക്കാട് സബ് ജയിലില്‍ കഴിയുമ്പോഴാണ് ഈ പുതിയ സംഘത്തെ കെട്ടിപ്പടുത്തത്. ഡ്രൈവിങ്ങ് വശമില്ലാത്ത രമേശ് രാഹുലിനെയാണ് തന്റെ ഡ്രൈവറായി ചുമതലപ്പെടുത്തിയത്. ആഡംബര കാറുകള്‍ വാടകക്ക് എടുത്താണ് മോഷണത്തിനായി പല സ്ഥലങ്ങളിലും പോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramesh live in ganja, palakkad, News, Local-News, Lifestyle & Fashion, Jail, Police, Arrested, Karnataka, Study, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?