ഫോട്ടോ എടുക്കാന്‍ പാര്‍ലമെന്റ് ജീവനക്കാരന്റെ വെയ്സ്റ്റ് കോട്ട് ഊരി വാങ്ങിയ ഇമ്രാന്‍ ഖാനെ വാഴ്ത്തി പാക് മാധ്യമങ്ങള്‍

ഇസ്ലാമാബാദ്: (www.kvartha.com 14.08.2018) നിയുക്ത പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ തെഹ് രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനെ വാഴ്ത്തി പാക് മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെത്തിയ ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റ്  ജീവനക്കാരനില്‍ നിന്നും കോട്ട് ഊരിവാങ്ങിയതാണ് സംഭവം. പാര്‍ലമെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ ഒപ്പുവെയ്ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ഇത്. സമീപത്ത് നിന്ന ജീവനക്കാരനോട് ഇമ്രാന്‍ ഖാന്‍ വെയ്സ്റ്റ് കോട്ട് ആവശ്യപ്പെടുകയായിരുന്നു. സ്വന്തം കോട്ട് ഊരിയെടുത്ത ജീവനക്കാരന്‍ ഇമ്രാന്‍ ഖാനെ കോട്ട് ധരിക്കാന്‍ സഹായിക്കുകയും ചെയ്തു. തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ ഫോട്ടോയ്കായി പോസ് ചെയ്യുകയായിരുന്നു.

 Imran Khan borrows waistcoat from National Assembly employee for official photo

ഉര്‍ദു പത്രമായ ജംഗ് ആണ് ഇത് ആദ്യം റിപോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച നാഷണല്‍ അസംബ്ലിയിലെത്തിയ ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിന്റെ പതിനഞ്ചാമത് സെഷനില്‍ പങ്കെടുത്തു. പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ് ഞ ചെയ്തു.

പാര്‍ലമെന്റിലെത്തിയ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരിക്ക് ഇമ്രാന്‍ ഹസ്തദാനം നല്‍കി. ഇതാദ്യമായാണ് ബിലാവല്‍ ഭൂട്ടോ പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Khan attended the first session of the 15th National Assembly and took oath of Member of the National Assembly from outgoing speaker Ayaz Sadiq. He was among the 329 newly-elected members of the National Assembly who took the oath, setting the stage for the cricketer-turned-politician to form the next government, only the second democratic transition of power in Pakistan.

Keywords: World, Pakistan, Imran Khan



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?