മുഖ്യമന്ത്രി പിണറായിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും; ഒരു മാസത്തെ ശമ്പളത്തിന് പുറമെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക്

ന്യൂഡല്‍ഹി: (www.kvartha.com 27.08.2018) മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് ഏറ്റെടുത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രംഗത്ത്. ഒരു മാസത്തെ ശമ്പളത്തിന് പുറമെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മന്‍മോഹന്‍ സിംഗ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും മികച്ച പിന്തുണയാണ് സാലറി ചലഞ്ചിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Salary, MP Fund, National, Manmohan Singh, Flood, Rain, Ex PM Manmohan Singh accepted Kerala CM's salary challenge

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചിന് തുടക്കമിട്ടത്. പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് പകരം പുതിയൊരു കേരളം സൃഷ്ടിക്കുകയാണ് ചലഞ്ചിന്റെ ലക്ഷ്യം. ഓരോ മാസവും മൂന്നു ദിവസത്തെ വേതനം വീതം മാറ്റിവെച്ച് 10 മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് സാലറി ചലഞ്ച്.

എല്ലാവരും ഇപ്രകാരം ചെയ്താല്‍ പ്രളയക്കെടുതിയില്‍ നിന്ന് കരകയാറാനും ഒരു നവ കേരളത്തെ സൃഷ്ടിക്കാനും അതിലൂടെ അതിജീവനത്തിന്റെ കേരള മോഡല്‍ ലോകത്തിന് കാണിച്ച് കൊടുക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Salary, MP Fund, National, Manmohan Singh, Flood, Rain, Ex PM Manmohan Singh accepted Kerala CM's salary challenge


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?