സ്വത്ത് തര്‍ക്കം: സഹോദരനും ഭാര്യയും ചേര്‍ന്ന് വീട്ടമ്മയെ മര്‍ദിച്ചതായി പരാതി
കാഞ്ഞങ്ങാട് (www.evisionnews.co): സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനും ഭാര്യയും ചേര്‍ന്ന് വീട്ടമ്മയെ മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട് സൗത്തിലെ പത്മനാഭന്റെ ഭാര്യ കെ.പി ദേവകിക്കാണ് മര്‍ദ്ദനമേറ്റത്. സഹോദരന്‍ ശ്രീധരന്‍ ഭാര്യ കുസുമവും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ദേവകിയുടെ പരാതിയില്‍ പറയുന്നു. തറവാട് സ്വത്തു വീതം വെക്കുന്നതിനെ ചൊല്ലി ദേവകിയുടെ വീട്ടുകാര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ദേവകിയുടെ കിടപ്പ് മുറിയിലെ ലൈറ്റ് ശ്രീധരന്‍ മനപൂര്‍വം ഓഫ് ആക്കുകായിരുന്നു. ഇതിനെ ചൊല്ലി ദേവകി ചോദ്യം ചെയ്യുകയും ഇതിനിടയില്‍ ശ്രീധരനും കുസുമവും ചേര്‍ന്ന് ദേവകിയെ മര്‍ദ്ദിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Powered by Info News For You

Comments
Post a Comment