തളങ്കര എം. ബഷീര്‍: എഴുത്തിനെ പ്രണയിച്ച നാട്ടിന്‍പുറത്തുകാരന്‍

കാസര്‍കോട് (www.evisionnews.co): അളവറ്റ കഴിവുണ്ടായിട്ടും നാമറിയാതെ പോയ ഒരു എഴുത്തുകാരനായിരുന്നു തളങ്കര എം. ബഷീറെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മലയാളത്തിലെ പ്രശസ്തമായ ആനുകാലികങ്ങളിലെല്ലാം ഒരുപാട് കഥകളും കവിതകളും ലേഖനങ്ങളും എഴുതിയിട്ടും അദ്ദേഹത്തെ വേണ്ടവിധം കാസര്‍കോട്ടെ സാഹിത്യരംഗം അറിയാതെ പോയത് അദ്ദേഹത്തിന്റെ അന്തര്‍മുഖത്വം കൊണ്ടായിരിക്കാമെന്നും 30വര്‍ഷം മുമ്പേ എഴുത്തിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ ധൈര്യംകാണിച്ച ബഷീര്‍, തളങ്കരക്ക് മാത്രമല്ല കാസര്‍കോടിന് തന്നെ അഭിമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തളങ്കരയില്‍ സംഘടിപ്പിച്ച ഓര്‍മകളുടെ തീരത്ത് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സസംസാരിക്കുകയായിരുന്നു എം.എല്‍.എ.

വരികളും വര്‍ണനകളും എഴുതിവച്ച പുസ്തകതാളുകള്‍ക്ക് മാത്രം തളങ്കര ബഷീറെന്ന എഴുത്തുകാരനെ തിരിച്ചറിയുമായിരുന്നുവെന്നും, എന്നാല്‍ ബഷീറെന്ന നാട്ടിന്‍പുറത്തുകാരനായ എഴുത്തുകാരനെ പലര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പ്രശസ്തി ആഗ്രഹിക്കാത്ത ഈ എളിയ കഥാകാരന്‍ തന്റേതായ ലോകത്ത് മാത്രം ഒതുങ്ങിനിന്നു. തന്റെ കവിതകളും കഥകളും കൂടെ നടക്കുന്നവര്‍ പറഞ്ഞ് ആസ്വദിക്കുമ്പോഴും അവര്‍പോലും തിരിച്ചറിയാതെ പുഞ്ചിരിച്ചുകൊണ്ട് മൗനിയായി മാറിനിന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഇബ്രാഹിം ചെര്‍ക്കള അനുസ്മരണ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. 

അസീസ് ഖാസിലേന്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ ഹാജി ബാങ്കോട്, കെ.എ ബഷീര്‍ ബോളിബോള്‍, എരിയാല്‍ ഷരീഫ്, ലുഖ്മാന്‍ ഹക്കീം, ശിഹാബുദ്ദീന്‍ ബാങ്കോട്, മുനീര്‍ ബാങ്കോട്, കുഞ്ഞിമൊയ്തീന്‍, സമീര്‍ ചെങ്കള, താജുദ്ധീന്‍ ചേരങ്കൈ, താജുദ്ദീന്‍ ബാകോട്, മുഹമ്മദ് സാജിദ് പക്യാര, ടി.എ ഷാഫി ബാങ്കോട്, ഉമ്പു ഹാജി കടവത്ത്, ഖലീല്‍ പടിഞ്ഞാര്‍, ഹസന്‍കുട്ടി കെ.കെ പുറം, മൂസ കോട്ടിക്കുളം സംസാരിച്ചു. യുനുസ് തളങ്കര സ്വഗതവും ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?