ഇന്ത്യയുടെ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍? ചൈനയില്‍ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിച്ചാല്‍, കള്ളനോട്ടുകള്‍ അച്ചടിക്കാന്‍ പാകിസ്ഥാന് അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് തരൂര്‍

ന്യൂഡല്‍ഹി: (www.kvartha.com 13.08.2018) ഇന്ത്യയുടെ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ലഭിച്ചതായി ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ചൈനയില്‍ കറന്‍സികളുടെ അച്ചടിക്കു മേല്‍നോട്ടം വഹിക്കുന്ന ചൈന ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷനെ ഉദ്ധരിച്ചാണ് ചില ചൈനീസ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നേപ്പാള്‍, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, ബ്രസീല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും തങ്ങളുടെ കറന്‍സി അച്ചടിക്കാന്‍ ചൈനയ്ക്കു കരാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്ത് ഏറ്റവുമധികം കറന്‍സി നോട്ടുകള്‍ അച്ചടിച്ച് ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

China Printing Foreign Currencies on Massive Scale, Including India: Report, New Delhi, News, Business, Bank, Banking, Media, Nepal, China, Shashi Taroor, Criticism, National

കറന്‍സികള്‍ അച്ചടിക്കുന്ന ചൈനയിലെ പ്ലാന്റുകള്‍ക്കു സര്‍ക്കാര്‍ ഈ വര്‍ഷം പതിവിലും ഉയര്‍ന്ന 'ക്വോട്ട' നിശ്ചയിച്ചിട്ടും, രാജ്യവ്യാപകമായി എല്ലാ അച്ചടി കേന്ദ്രങ്ങളും പൂര്‍ണ തോതിലാണു പ്രവര്‍ത്തിക്കുന്നതെന്ന് ചൈന ബാങ്ക് നോട്ട് പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷനെ ഉദ്ധരിച്ച് 'സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ചൈനയുടേതായി അച്ചടിക്കുന്ന കറന്‍സികള്‍ തീര്‍ത്തും കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും നോട്ട് അച്ചടിക്കാന്‍ ലഭിച്ച കരാറാണ് അച്ചടി കേന്ദ്രങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കാരണമെന്നും ചൈന ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷന്‍ പ്രസിഡന്റ് ലിയു ഗുയിഷെങ്ങിനെ ഉദ്ധരിച്ച് 'സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്' വ്യക്തമാക്കി.

റിപ്പോര്‍ട്ട് ശരിയാണെങ്കില്‍, ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണ് ഇതെന്ന് ഐക്യരാഷ്ട്രസഭാ മുന്‍ ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. ചൈനയില്‍ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിച്ചാല്‍, കള്ളനോട്ടുകള്‍ അച്ചടിക്കാന്‍ പാകിസ്ഥാന് അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ച് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, പിയൂഷ് ഗോയല്‍ എന്നിവരെ അദ്ദേഹം തന്റെ ട്വീറ്റില്‍ ടാഗും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: China Printing Foreign Currencies on Massive Scale, Including India: Report, New Delhi, News, Business, Bank, Banking, Media, Nepal, China, Shashi Taroor, Criticism, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?