ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പോയ യുവതി സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു ; മകന്‍ പരിക്കുകളോടെ ആശുപത്രിയില്‍

കോട്ടയം: (www.kvartha.com 03.08.2018) ജീവകാരുണ്യ പ്രവര്‍ത്തനത്തിനുപോയ യുവതി സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. ഒപ്പം യാത്രചെയ്തിരുന്ന മകനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തിരുവാതുക്കല്‍ കല്ലുപുരയ്ക്കല്‍ അറയ്ക്കപ്പറമ്പില്‍ അജിയുടെ ഭാര്യ ശുഭ അജി (39) യാണ് മരിച്ചത്. ഇവരുടെ മകനും കാരാപ്പുഴ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ അജിനാണ് പരിക്കേറ്റത്.

വ്യാഴാഴ്ച രാവിലെ 9.45 മണിയോടെ പുത്തനങ്ങാടി കുരിശുപള്ളിയ്ക്ക് സമീപമായിരുന്നു അപകടം. അജിയും ശുഭയും ചേര്‍ന്ന് ആഴ്്ചയില്‍ ഒരുദിവസം പുത്തനങ്ങാടി വൃദ്ധസദനത്തില്‍ ഉച്ചഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. തിരുവാതുക്കല്‍ ഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് ഉച്ചഭക്ഷണം വീട്ടിലുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ഭക്ഷണത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും വൃദ്ധസദനത്തിലെത്തിക്കുന്നതിനായി സ്്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം.

Woman dies in scooter accident, Kottayam, News, Accidental Death, Medical College, Treatment, Injured, Son, Food, Local-News, Kerala

എതിര്‍ദിശയില്‍നിന്നും അമിതവേഗതയില്‍ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ സ്‌കൂട്ടര്‍ തെന്നിമറിഞ്ഞ് അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍തന്നെ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശുഭ മരണപ്പെടുകയായിരുന്നു. കൈപ്പുഴ കരിമ്പില്‍ പറമ്പില്‍ സുധീറിന്റെയും സരളയുടെയും മകളാണ് ശുഭ.

ശുഭയുടെ ഭര്‍ത്താവ് അജി വാട്ടര്‍ അതോറിറ്റിയില്‍ കോണ്‍ട്രാക്ട് ജോലികള്‍ ചെയ്യുന്നയാളാണ്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പുളിനാക്കല്‍ സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടന്നു. കഞ്ഞിക്കുഴി ഹോളിഫാമിലി സ്്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അമല്‍ മറ്റൊരു മകനാണ്. കോട്ടയം ട്രാഫിക്ക് പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Keywords: Woman dies in scooter accident, Kottayam, News, Accidental Death, Medical College, Treatment, Injured, Son, Food, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?