ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ നെടുംതൂണാകാന്‍ മറ്റൊരു വിദേശ സൈനിംഗ് കൂടി

കൊച്ചി: (www.kvartha.com 24.08.2018) ഐഎസ്എല്‍ അഞ്ചാം സീസണിന് ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ നെടുംതൂണാകാന്‍ മറ്റൊരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ചു. സെര്‍ബിയന്‍ താരം നിക്കോള കര്‍മരേവിച്ചാണ് കരാറിലെത്തിയത്. കരാറിലെത്തിയ കാര്യം ഫേസ്ബുക്കിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സ്ഥിരീകരിച്ചു.

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന മൂന്നാമത്തെ സെര്‍ബിയന് താരമാണ് ഇരുപത്തിയാറുകാരനായ കര്‍മരേവിച്ച്. നേരത്തെ സ്ലാവിസ സ്‌റ്റൊജനോവിച്ച്, നെമാഞ്ച പെസിച്ച് എന്നിവരെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ഇതില്‍ പെസിച്ച് കഴിഞ്ഞ വര്‍ഷവും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞിരുന്നു. ടീമിലെ അവസാനത്തെ വിദേശ താരം കൂടിയാണ് കര്‍മരേവിച്ച്.

സെര്‍ബിയയുടെ അണ്ടര്‍ 19, അണ്ടര്‍ 21 ടീമുകളില്‍ കളിച്ച താരം ഫറവോ ദ്വീപിലെ വെസ്റ്റര്‍ എന്ന ക്ലബില്‍ നിന്നാണ് കേരളത്തിലേക്കെത്തുന്നത്. സെര്‍ബിയ, ഗ്രീസ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും കളിച്ചിട്ടുണ്ട്.

Kochi, Kerala, News, Sports, Cricket, Kerala Blasters set to sign Serbian Nikola Krcmarevic

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Sports, Cricket, Kerala Blasters set to sign Serbian Nikola Krcmarevic


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?