എങ്ങനെ കൂട്ടിക്കിഴിച്ചാലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാകില്ല; അങ്ങനെ സംഭവിച്ചാല്‍ കാക്ക മലര്‍ന്ന് പറക്കു: വെള്ളാപ്പള്ളി നടേഷന്‍
തിരുവനന്തപുരം: (www.kvartha.com 06.08.2018) എങ്ങനെ കൂട്ടിക്കിഴിച്ചാലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 11 സീറ്റ് നേടാന്‍ കഴിയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ കാക്ക മലര്‍ന്ന് പറക്കുമെന്നും വെള്ളാപ്പള്ളി നടേഷന്‍. ഒറ്റക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിക്കാനുള്ള കഴിവ് ബിഡിജെഎസിനില്ലെങ്കിലും പലരെയും ജയിപ്പിക്കാനും തോല്‍പിക്കാനുമുള്ള ശേഷിയുണ്ട്. ചെങ്ങന്നൂരില്‍ അത് തെളിഞ്ഞെന്നും, സജി ചെറിയാന്റെ ഭൂരിപക്ഷം അത് തെളിയിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപിയിലെ വിഭാഗീയതയെയും വെള്ളാപ്പള്ളി പരിഹസിച്ചു. വീഭാഗീയത അവസാനിപ്പിക്കാന്‍ പുതിയ പ്രസിഡന്റ് ശ്രീധരന്‍പിള്ളക്ക് കഴിയുമോയെന്ന് ഉറപ്പില്ല. ദേശീയ അധ്യക്ഷന്‍ പരിഹരിക്കാന്‍ നോക്കിയിട്ട് പോലും നടക്കാത്ത കാര്യമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ ന്യായീകരിച്ചു. മാധ്യമങ്ങളുടെ തളളിക്കയറ്റത്തില്‍ മുഖ്യമന്ത്രിക്ക് പറയാനുള്ളത് പറയാന്‍ കഴിയാതെ പോയെന്നും പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് മാറി നിന്നത് കുട്ടനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആലപ്പുഴയിലെത്തിയത് തന്നെ വലിയ കാര്യമാണ്. സുരക്ഷാ കാരണങ്ങളാലാണ് മുഖ്യമന്ത്രി കുട്ടനാട്ടിലെത്താത്തത്. ആലപ്പുഴക്കാരനല്ലേ മുഖ്യമന്ത്രിയെ കുത്താന്‍ ഡല്‍ഹിയില്‍ പോയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, Pinarayi vijayan, BJP, Vellapally Natesan, Politics, News, Election, Vellappalli Nateshan against BJP

Powered by Info News For You

Comments
Post a Comment