ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും?
തിരുവനന്തപുരം: (www.kvartha.com 09.08.2018) മുന്‍ കായിക- വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. ഇതോടൊപ്പം സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും നല്‍കിയേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇപി ജയരാജന്റെ മടക്കത്തില്‍ നേരത്തെ ഉടക്കിട്ടത് സിപിഐയായിരുന്നു. നിലവിലുള്ള സിപിഎം മന്ത്രിമാരെ മാറ്റാതെ ജയരാജനെ കൊണ്ടു വന്നാല്‍ സിപിഐക്കും പുതിയ മന്ത്രിവേണം എന്നായിരുന്നു അവരുടെ ആവശ്യം.
എന്നാല്‍ പഴയ ആ കടുംപിടുത്തം ഇപ്പോള്‍ സിപിഐക്ക് ഇല്ലെന്നാണ് സൂചനകള്‍. കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കി സിപിഐയുടെ പരാതി തീര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. യുഡിഎഫ് പി.സി.ജോര്‍ജിന് കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനം നല്‍കിയപ്പോള്‍ ധൂര്‍ത്തെന്ന് പറഞ്ഞ് ഇടതുമുന്നണി നേരത്തെ വിമര്‍ശിച്ചിരുന്നു.
ജയരാജന്റെ മടക്കം സംബന്ധിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തി. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ പോകുന്നതിന് മുമ്പ് 14 നോ 17 നോ ജയരാജന്റെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രക്ഷേഭ നടപടികള്‍ കൈക്കൊണ്ടതിനെ തുടര്‍ന്നാണ് നേരത്തെ ജയരാജന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPI-M's EP Jayarajan likely to return to Kerala Cabinet, Thiruvananthapuram, News, Politics, Trending, Minister, Controversy, Cabinet, UDF, Pinarayi vijayan, Resigned, Kerala.

Powered by Info News For You

Comments
Post a Comment