കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പിടികിട്ടാപ്പുളളി അബൂ ലെയ്‌സ് പിടിയില്‍
കോഴിക്കോട്: (www.kvartha.com 25.08.2018) സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുളളി അബൂ ലെയ്‌സ് പിടിയിലായി. തൃശൂരില്‍ വെച്ച് ഡിആര്‍ഐ സംഘമാണ് പ്രതിയെ പിടികൂടിയത്. അഞ്ച് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു അബൂ ലെയ്‌സ്.
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിവരമറിഞ്ഞ ഡി ആര്‍ ഐ സംഘം രഹസ്യ നീക്കത്തിലൂടെ പ്രതിയെ വലയിലാക്കുകയായിരുന്നു. ദുബൈയില്‍ നിന്ന് കാഠ്മണ്ഡു വിമാനത്താവളം വഴി കേരളത്തിലെത്തിയതായിരുന്നു അബുലെയ്‌സ്. ഇതുവഴി മുമ്പും കേരളത്തിലെത്തിയ പ്രതി പലപ്പോഴും അന്വേഷണ ഏജന്‍സിയെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
എയര്‍ഹോസ്റ്റസുമാരെ വരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയ കേസ് ഏറെ വിവാദമായിരുന്നു. ഇവരെ കൂടാതെ വിമാനത്താവള ഉദ്യോഗസ്ഥരേയും വരെ ഉപയോഗിച്ചായിരുന്നു സ്വര്‍ണം കടത്തിയത്. കേസില്‍ എയര്‍ഹോസ്റ്റസുമാരായ ഫിറോമോസയും, റാഹില ചിരായും നേരത്തെ പിടിയിലായിരുന്നു.
കരിപ്പൂരടക്കമുളള വിമാനത്താവളങ്ങളിലൂടെ അനധികൃതമായി 39 കിലോ സ്വര്‍ണ്ണം കേരളത്തിലെത്തിച്ച കേസിലെ പ്രധാന പ്രതിയാണ് അബൂ ലെയ്‌സ്. കൂട്ടുപ്രതികളായ മൂന്ന് പേരേയും നേരത്തെ ഡി ആര്‍ ഐ പിടികൂടിയിരുന്നു. പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്തുകയും ചെയ്തു. സ്വര്‍ണ്ണം എത്തിച്ച വഴി, സഹായിച്ചവര്‍, പണം എന്തിന് ഉപയോഗിച്ചു, ഇവരുടെ ഹവാല ബന്ധം എന്നിവ അന്വേഷണത്തിലൂടെ തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡി ആര്‍ ഐ സംഘം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Arrest, kozikode, Airport, Gold, Accused, Customs, Gold smuggler, Gold smuggler Abu Lais held by DRI.

Powered by Info News For You

Comments
Post a Comment