ജീവിതശൈലി രോഗങ്ങള്‍ക്ക് പ്രതിരോധമായി എസ്.കെ.എസ്.എസ്എഫ് പ്രഭാത സവാരി

കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയിയുടെ ആഭിമുഖ്യത്തില്‍ 'ഭക്ഷണം ശുചിത്വം വ്യായാമം' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ഒരുമാസം നീണ്ടുനില്‍ക്കുന്ന ആരോഗ്യ കാമ്പയിനിന്റെ ഭാഗമായി ആരോഗ്യമുള്ള ജനതയെ വാര്‍ത്തെക്കുന്നതിന് വേണ്ടി കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയില്‍ വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായിട്ടുള്ള പ്രഭാത സവാരി ഇന്ന് രാവിലെ ജില്ലയിലെ 250 കേന്ദ്രങ്ങളില്‍ നടന്നു. ജീവിത ശൈലി രോഗങ്ങള്‍ക്ക് പ്രതിരോധമായിട്ടാണ് പ്രഭാതസവാരി സംഘടിപ്പിച്ചത്.

പരിപാടിയുടെ ജില്ലാതല പ്രഭാതസവാരി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച് മാലിക്ക് ദീനാറില്‍ സമാപിച്ചു. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, ജില്ലാ ഭാരവാഹികളായ മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, സിദ്ധീഖ് ബെളിഞ്ചം, സുബൈര്‍ ദാരിമി പൈക്ക, പി.എച്ച് അസ്ഹരി ആദൂര്‍, ട്രന്റ് ചെയര്‍മാന്‍ സയ്യിദ് ഹംദുല്ല തങ്ങള്‍, കാമ്പസ് കണ്‍വീനര്‍ ബിലാല്‍ ആരിക്കാടി, സഹചാരി കണ്‍വീനര്‍ ശിഹാബ് അണങ്കൂര്‍, കാസര്‍കോട് മേഖലാ ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി നേതൃത്വം നല്‍കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?