അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നര വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: (www.kasargodvartha.com 01.08.2018) അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നര വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലി കാനത്തില്‍ ഗീതാനിവാസില്‍ കെ.ശശിധരന്‍ -പി.എം. സജിനി ദമ്പതികളുടെ ഇളയമകന്‍ ആദിദേവാണു ആണ് മരിച്ചത്. അപൂര്‍വ്വമായ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ജനിച്ച് അഞ്ചാം ദിവസം മുതലാണ് കുഞ്ഞിന് രോഗം കണ്ടു തുടങ്ങിയത്. ശരീരത്തില്‍ വലിയ കുരു പോലെ വന്ന് പൊട്ടിയൊലിക്കുകയായിരുന്നു. ശരീരമൊട്ടാകെ പൊട്ടിയൊലിക്കുന്നതിനാല്‍ വസ്ത്രം ധരിക്കാനും കിടക്കാനും കുഞ്ഞ് പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു. വിവിധ സ്വകാര്യ ആശുപത്രികളിലും പരിയാരം, മണിപ്പാല്‍, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലും ചികിത്സിച്ചെങ്കിലും രോഗം ഭേദമായിരുന്നില്ല.

വിദഗദ്ധ ചികിത്സയ്ക്കായും മറ്റും സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ചുകഴിയുന്നതിനിടെയായിരുന്നു കുഞ്ഞ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kannur, Top-Headlines, Death, Obituary, Baby died after illness
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?