കെ.എസ്.ടി.പി റോഡിലെ കുഴിയില്‍ വീണ് വ്യാപാരിക്ക് പരിക്ക്
കാഞ്ഞങ്ങാട് (www.evisionnews.co): നിര്‍മിച്ചതിന് തൊട്ടുപിന്നാലെ കുത്തിക്കീറിയ കെ.എസ്.ടി.പി റോഡിലെ കുഴിയില്‍ സ്‌കൂട്ടറടക്കം വീണ് വ്യാപാരിക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട്- കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ വിനായക തിയേറ്ററിന് സമീപത്തെ കുഴിയില്‍വീണ് കാഞ്ഞങ്ങാട് സൗത്തിലെ വ്യാപാരി സി അബ്ദുല്‍ റഹിമാന്‍ ഹാജിക്കാണ് സ്‌കൂട്ടര്‍ അടക്കം കുഴിയില്‍ വീണ് പരിക്കേറ്റത്. രാവിലെ മെഡിക്കല്‍ ലാബിലേക്ക് പരിശോധനക്കായി വരുന്നതിനിടയിലാണ് അബ്ദുല്‍ റഹ്മാന്‍ ഹാജി ഓടിച്ച സ്‌കൂട്ടര്‍ കുഴിയില്‍ വീഴുകയും ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തത്. കെ.എസ്.ടി.പി റോഡ് നിര്‍മാണം കഴിഞ്ഞാല്‍ മൂന്നുവര്‍ഷം കഴിയാതെ കുത്തിപ്പൊളിക്കരുതെന്നാണ് നിയമം. എന്നാല്‍ റോഡിനടിയിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ ഇത് നന്നാക്കാനാണ് ഇവിടെ റോഡ് കുത്തിക്കിളച്ചത്. ഓണം കഴിയാതെ ഇത് നന്നാക്കാനാവില്ലെന്നാണ് കെ.എസ്.ടി.പി അധികൃതര്‍ പറയുന്നത്.
Powered by Info News For You

Comments
Post a Comment