വിദ്യാര്‍ത്ഥികളായ പതിനഞ്ചോളം ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച ബുദ്ധ മഠാധിപതി അറസ്റ്റില്‍

ഗയ: (www.kvartha.com 30.08.2018) വിദ്യാര്‍ത്ഥികളായ പതിനഞ്ചോളം ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബുദ്ധ സന്യാസി അറസ്റ്റില്‍. ബീഹാറിലെ ഗയ ജില്ലയിലെ പ്രസന്ന ജ്യോതി ബുദ്ധിസ്റ്റ് സ്‌കൂള്‍ ആന്‍ഡ് മെഡിറ്റേഷന്‍ സെന്റര്‍ മേധാവിയായ ബുദ്ധസന്യാസി ഭന്തെ സംഗ് പ്രിയ ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ആറുമുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്. അസമിലെ കര്‍ബി അങ് ലോംഗ് ജില്ലയില്‍ നിന്നും എത്തിയ കുട്ടികളാണിവര്‍.

National, Abuse, Boys

പീഡനത്തിനിരയായ ഒരു കുട്ടി മഠത്തില്‍ നിന്നും രക്ഷപ്പെട്ട് അസമിലെ വീട്ടിലെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ അറിഞ്ഞതോടെ മഠത്തില്‍ പഠിക്കുന്ന മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ വിവരമന്വേഷിച്ച് മഠത്തില്‍ എത്തുകയായിരുന്നു. ഇതോടെ ചോദിച്ചെത്തിയ രക്ഷിതാക്കളുടെ കുട്ടികളെ മഠാധിപതി പുറത്താക്കി.

കുട്ടികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ബീഹാറിലെ മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ അന്തേവാസികളായ 34 പെണ്‍കുട്ടികള്‍ ലൈംഗീക പീഡനത്തിനിരയായതിന് പിന്നാലെ വിവിധ സ്ഥാപനങ്ങളിലെ ലൈംഗീക അതിക്രമങ്ങള്‍ പുറത്തുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: They will also be taken for medical tests, based on the results of which a case may be lodged against the monk.

Keywords: National, Abuse, Boys


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?