ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വധിക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി പോലീസിനെ സമീപിച്ച് കന്യാസ്ത്രീ

കോട്ടയം: (www.kvartha.com 29.08.2018) ലൈംഗികാരോപണ കുറ്റം നേരിടുന്ന ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് ആരോപണമുന്നയിച്ച കന്യാസ്ത്രീ.

കുറുവിലങ്ങാട് പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ബിഷപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ഫാദര്‍ ലോറന്‍സ് ചിറ്റുപറമ്പിലിന്റെ സഹോദരന്‍ തോമസ് ചിറ്റുപറമ്പിലാണ് വധശ്രമത്തിന് നീക്കം നടത്തിയതെന്ന് കന്യാസ്ത്രീ പരാതിയില്‍ ആരോപിച്ചു. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

Jalandhar Bishop case: Plot to kill nun alleged, Kottayam, News, Allegation, Complaint, Police, Murder, Probe, Trending, Molestation, Kerala

കുറവിലങ്ങാട് മഠത്തിലെ ജോലിക്കാരനായ അസാം സ്വദേശി പിന്റു വഴിയാണ് തന്നെ അപായപ്പെടുത്താനുള്ള നീക്കം നടത്തിയത്. യാത്രചെയ്യുന്ന വാഹനത്തിന്റെ ബ്രേക്ക് കേടാക്കാനും വാല്‍ട്യൂബ് ലൂസാക്കി വയ്ക്കാനും ഫോണിലൂടെയും നേരിട്ടും പിന്റുവിനെ തോമസ് നിര്‍ബന്ധിച്ചിരുന്നു. കന്യാസ്ത്രീകള്‍ പുറത്ത് പോകുന്ന സമയം തന്നെ അറിയിക്കണമെന്നും തോമസ് ചിറ്റുപറമ്പില്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

മഠത്തിന് പുറത്തെത്തി പിന്റുവിനെ കാണാന്‍ വൈദികന്‍ ശ്രമിച്ചെന്നും കന്യാസ്ത്രീ പറയുന്നു. ചൊവ്വാഴ്ചയാണ് ഇക്കാര്യം പിന്റു കന്യാസ്ത്രീയെ അറിയിച്ചത്. ഇതിന് പിന്നാലെ കന്യാസ്ത്രീ പരാതി നല്‍കുകയും ചെയ്തു. കന്യാസ്ത്രീയുടെ കാലടിയിലുള്ള സഹോദരിയെ കണ്ട് ബിഷപ്പിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരാളെയും വെറുതെ വിടില്ലെന്ന് തോമസ് ചിറ്റുപറമ്പില്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം കന്യാസ്ത്രീ പോലീസിന് നല്‍കിയ പരാതി സത്യമാണെന്ന് സഹോദരന്‍ സ്ഥിരീകരിച്ചു. ലോറന്‍സ് എന്ന വൈദികന്റെ അനുജനാണ് ഫോണില്‍ വിളിച്ചതെന്നും ഇയാള്‍ മുമ്പും ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരന്‍ വെളിപ്പെടുത്തി.

പരാതിയുടെ പൂര്‍ണരൂപം;

ജലന്ധര്‍ രൂപതാ മെത്രാന്‍ ഫ്രാങ്കോയുടെ കീഴില്‍ ജോലി ചെയ്യുന്ന ഫാദര്‍ ലോറന്‍സ് ചിറ്റുപറമ്പിലിന്റെ സഹോദരന്‍ തോമസ് ചിറ്റുപറമ്പില്‍ (ഫോണ്‍:..........) എന്നയാള്‍ സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമില്‍ ജോലി ചെയ്യുന്ന അസാമില്‍ നിന്നുള്ള പിന്റു എന്ന പയ്യനോട്, സി...., സി..... പുറത്ത് പോയാല്‍ പറയണമെന്നും ഞങ്ങളുപയോഗിക്കുന്ന ടൂ വീലറിന്റെ ബ്രേക്ക് കളയാനും ടയറിന്റെ വാല്‍ട്യൂബ് ലൂസാക്കിയിടാനും നേരിട്ടും ഫോണിലൂടെയും പിന്റുവിനെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്നു.

ഇങ്ങനെയൊക്കെ ചെയ്ത് ഞങ്ങളെ അപായപ്പെടുത്താന്‍ ഈ വ്യക്തി ശ്രമിക്കുന്നു. രണ്ടു മൂന്ന് തവണ ഈ വ്യക്തി ഇവിടെ വന്നുവെങ്കിലും പിന്റുവിനെ കണ്ടിട്ട് കോണ്‍വെന്റിന്റെ മുറ്റത്തേക്ക് കയറാതെ വഴിയില്‍ നിന്നും തിരിച്ചുപോയി എന്നുമാണ് പിന്റു പറഞ്ഞത്. കൂടാതെ പല നമ്പറുകളില്‍ നിന്നും ഫോണ്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും പറഞ്ഞു.

27ന് വൈകിട്ടാണ് പിന്റു ഞങ്ങളോട് ഇത് പറഞ്ഞത്. ഈ വ്യക്തി ഇതിന് മുമ്പ് കാലടിയിലുള്ള വിധവയായ എന്റെ സഹോദരി മിസിസ് ....ന്റെ വീട്ടില്‍ച്ചെന്ന് നിനക്ക് ഒരാങ്ങളയും ഒരു ചെറിയ മകനുമേയുള്ളൂ എന്നോര്‍ക്കണം. എന്റെ ചേട്ടന്റെ ബിഷപ്പിന് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളേയും ആറ് പീറ കന്യാസ്ത്രീകളേയും വെറുതെ വിടില്ലായെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ആയതിനാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jalandhar Bishop case: Plot to kill nun alleged, Kottayam, News, Allegation, Complaint, Police, Murder, Probe, Trending, Molestation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?