നേതാവിന്റെ വിദ്വേഷ പരാമര്‍ശത്തിന് തിരിച്ചടി; ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് നാടന്‍ ബീഫ് കറിയുടെ പാചക കുറിപ്പ് പോസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: (www.kvartha.com 24.08.2018) മലയാളികള്‍ ബീഫ് ഭക്ഷിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായതെന്ന ഹിന്ദുമഹാസഭ തലവന്‍ ചക്രപാണിയുടെ വിദ്വേഷ പരാമര്‍ശത്തിനു പിന്നാലെ ഹിന്ദുമഹാസഭയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. പ്രശസ്ത ഹാക്കര്‍മാരായ കേരള സൈബര്‍ വാരിയേഴ്സാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത് കേരള നാടന്‍ ബീഫ് കറിയുടെ പാചക കുറിപ്പ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു.
ബീഫ് കഴിക്കുന്നവരെ സഹായിക്കരുതെന്നും പശുക്കളെ കൊല്ലാത്തവരെ മാത്രമെ സഹായിക്കാവു എന്നുമുള്ള ചക്രപാണിയുടെ പ്രസ്താവനയാണ് ഹാക്കര്‍മാരെ ചൊടിപ്പിച്ചത്. തങ്ങള്‍ ആളുകളെ വ്യക്തിത്വം കൊണ്ടാണ് ബഹുമാനിക്കുന്നതും ഭക്ഷണശീലം നോക്കിയല്ലെന്നും ചക്രപാണിക്ക് മറുപടിയും നല്‍കിയിട്ടുണ്ട്. തങ്ങള്‍ ഒന്നും മറക്കില്ലെന്നും ക്ഷമിക്കില്ലെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ ഒരു വന്‍ പടയാണെന്നും തങ്ങളെ എപ്പോഴും പ്രതീക്ഷിക്കാമെന്നും ഹാക്കേഴ്സ് പറയുന്നുണ്ട്.
വിവിധ മതക്കാരായ മലയാളികള്‍ ബീഫ് കഴിക്കുകയും പശുക്കളെ കശാപ്പു ചെയ്യുകയും ചെയ്യുന്നവരാണെന്നും ഇതിനുള്ള ശിക്ഷയാണ് പ്രളയമെന്നുമാണ് ചക്രപാണി പറഞ്ഞത്. സര്‍ക്കാരുകളും സര്‍ക്കാര്‍ ഇതര ഏജന്‍സികളും കേരളത്തിനെ സഹായിക്കരുതെന്നും ഇയാള്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. മുന്‍പ് പാകിസ്ഥാന്റെ നിരവധി വെബ്സൈറ്റുകള്‍ കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, News, Hackers, Trending, Beef Curry, Hindu sabha, Hindu Mahasabha’s Website Hacked by Group, Beef Displayed

Powered by Info News For You

Comments
Post a Comment