വിവാഹ സൽക്കാര വേദിയിൽ നിന്ന് പ്രളയ ദുരിതർക്ക് വധൂവരന്മാരുടെ കൈത്താങ്ങ്
ഉദുമ (www.evisionnews.co): കാലവർഷ കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായ് വധൂവരന്മാരുടെ സഹായഹസ്തവും. വിവാഹ ശേഷം നടന്ന സൽക്കാര ചടങ്ങിൽ വധൂവരന്മാർ ദുരിതാശ്വാസ സഹായ നിധിയിലേക്ക് 50000 രൂപ നൽകിയത് ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയവരുടെ കയ്യടി നേടി. ഉദുമ പള്ളം അശ്വതി ഹൌസിൽ പള്ളത്തിൽ അച്യുതന്റെയും വിശാലാക്ഷിയുടെയും മകൻ അഭിലാഷിന്റേയും കുമ്പള കൃഷ്ണനഗർ പ്രേമ നിവാസിൽ നാഗേഷ് കർളയുടെയും പ്രേമയുടെയും മകൾ സംഗീതയുടെയും വിവാഹം പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടിൽ ഞായറാഴ്ച നടന്നു. തുടർന്ന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിലായിരുന്നു സൽക്കാരം. ആ വേദിയിൽ വെച്ചാണ് വരനും വധും ചേർന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കെ. കുഞ്ഞിരാമൻ എംഎൽഎയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറിയത്.
Powered by Info News For You

Comments
Post a Comment