സരിതയുടെ കത്തില്‍ പേജുകള്‍ ഏഴുതി ചേര്‍ത്തത് ഗണേഷ് കുമാറെന്ന് ഉമ്മന്‍ചാണ്ടി
(www.evisionnews.co) സോളാര്‍ കേസില്‍ പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി. സോളാര്‍ കേസിലെ രണ്ടാം പ്രതി സരിതാ നായരുടെ കത്തിന്റെ പേജ് കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറാണ്. ആദ്യം 21 പേജുള്ള കത്താണ് അട്ടക്കുളങ്ങര ജയിലില്‍ നിന്നും സരിത എഴുതിയത്.
പിന്നീട് ഇത് 24 പേജുള്ള കത്താക്കി മാറ്റിയത് ഗണേഷ് കുമാറാണ്. മൂന്നു പേജ് കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറിന്റെ നിര്‍ബന്ധം മൂലമാണെന്ന് ഉമ്മന്‍ ചാണ്ടി കൊട്ടാരക്കര കോടതിയില്‍ മൊഴി നല്‍കി. സരിത പുതുതായി കൂട്ടി ചേര്‍ത്ത മൂന്നു പേജിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാന്‍ സാധിക്കാത്തതിന്റെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവാദമായ സോളാര്‍ അഴിമതി കേസില്‍ സരിത എസ് നായരും ഗണേഷ് കുമാറും വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സരിത രംഗത്ത് വന്നിട്ടുണ്ട്. ജയിലില്‍ നിന്ന് കത്തെഴുതിയത് താന്‍ തന്നെയാണ്. ഉമ്മന്‍ ചാണ്ടി കത്തിനെ ഭയക്കുന്നുവെന്നും സരിത പറഞ്ഞു.
Powered by Info News For You
Comments
Post a Comment