കാറില്‍ നിന്നും ഡോളറും പണവും മോഷണം പോയി
കാഞ്ഞങ്ങാട് (www.evisionnews.co): കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 2370 ഡോളറും 96,000 രൂപയും ഉള്‍പ്പെടെ രണ്ടേമുക്കാല്‍ ലക്ഷത്തോളം രൂപ മോഷണം പോയി. മാലോം ചുള്ളിയിലെ സജി തോമസിന്റെ കാറില്‍ നിന്നാണ് ഇത്രയും തുക മോഷണം പോയത്. കഴിഞ്ഞ ദിവസം ഡ്രൈവിംഗ് ടെസ്റ്റിനായി ഗുരുവനത്തെത്തിയ സജി കാര്‍ ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. പിന്നീട് വീട്ടില്‍ എത്തിയപ്പോഴാണ് ബാഗില്‍ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
Powered by Info News For You

Comments
Post a Comment