പൊതുഗതാഗതം സാധാരണ നിലയിലേക്ക്; എറണാകുളം-തൃശൂര്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് പുന:രാരംഭിച്ചു

കൊച്ചി: (www.kvartha.com 20/08/2018) നാടിന്റെ നട്ടെല്ലൊടിച്ച പ്രളയദുരന്തത്തില്‍ നിന്നും കേരളം പതുക്കെ കരകയറുന്നു. പൊതുഗതാഗത സംവിധനങ്ങള്‍ സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട എറണാകുളം- തൃശൂര്‍ റൂട്ടില്‍ വാഹനങ്ങള്‍ ഓടി തുടങ്ങി. ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിയിതിനെ തുടര്‍ന്ന് ഇവിടെ പൂര്‍ണമായും ഗതാഗതം പുനഃരാരംഭിച്ചു. എന്നാല്‍ ഇടപ്പള്ളി ദേശീയപാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി മാത്രമേ പുനഃരാരംഭിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

എറണാകുളം-തൃശൂര്‍ റൂട്ടിലുള്ള വാഹനങ്ങള്‍ ആലുവ മാര്‍ത്താണ്ഡം പാലം വഴിയാണ് തൃശൂരിലേക്ക് പോകുന്നത്. കെ എസ് ആര്‍ ടി സി ബസുകളും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Trending, Flood, Rain, Road, Transportation, Bus service in Ernakulam-Thrissur root restarted


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?