കുട്ടികളുള്‍പ്പടെയുള്ളവരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ച ഇന്ത്യാക്കാരന് നാലു വര്‍ഷം തടവും നാടുകടത്തലും
ന്യൂയോര്‍ക്ക്: (www.kvartha.com 06.08.2018) കുട്ടികളുള്‍പ്പടെയുള്ളവരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സൂക്ഷിച്ച കുറ്റത്തിന് ഇന്ത്യാക്കാരന് നാലു വര്‍ഷം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. കൂടാതെ പത്തു വര്‍ഷത്തെ നല്ല നടപ്പിനും വീഡിയോയില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്ക് 1000 ഡോളര്‍ വീതം നഷ്ടപരിഹാരവും നല്‍കണം. പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന അഭിജിത് ദാസി(28)നാണ് യു എസ് ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് അഭിജിത്ത് ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗില്‍ നിന്ന് കെമിസ്ട്രിയില്‍ ഉപരിപഠനത്തിനും ഡോക്ടറേറ്റ് ഡിഗ്രി സമ്പാദിക്കാനുമാണ് അഭിജിത്ത് കഴിഞ്ഞ വര്‍ഷം സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലെത്തിയത്. എന്നാല്‍ അമേരിക്കയിലെ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടോ മറ്റോ അശ്ലീല സൈറ്റുകളില്‍ നിന്ന് നഗ്‌ന ചിത്രങ്ങളും കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളും സ്വന്തം കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു.
സൈബര്‍ ക്രൈം വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരം അഭിജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടര്‍ പിടിച്ചെടുത്തിരുന്നു. 1000 ചിത്രങ്ങളും 380 വീഡിയോകളുമാണ് ഈ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നത്. ഇതില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതാണ് അഭിജിത്തിനു ശിക്ഷ വിധിക്കാന്‍ കാരണമായത്.
അന്ന് 25,000 ഡോളര്‍ ബോണ്ടിന്റെ ജാമ്യത്തില്‍ അഭിജിത്തിനെ വിട്ടയച്ചിരുന്നു. ഫെഡറല്‍ നിയമപ്രകാരം 20 വര്‍ഷത്തെ ജയില്‍ ശിക്ഷയോ 2,50,000 ഡോളര്‍ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ആണ് ശിക്ഷ. അതാണ് ഇപ്പോള്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയും 2,000 ഡോളര്‍ പിഴയും നല്ല നടപ്പും നാടുകടത്തലുമായി ചുരുങ്ങിയത്.
നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ അഭിജിത്തിനെ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് കൈമാറുമെന്നും അവരാണ് നാടുകടത്തല്‍ നടപടിക്രമം പൂര്‍ത്തിയാക്കുന്നതെന്നും അതുകൊണ്ടുതന്നെ പത്തു വര്‍ഷത്തെ നല്ല നടപ്പിന് പ്രസക്തിയില്ലെന്നും അഭിജിത്തിന്റെ അഭിഭാഷകന്‍ സമീര്‍ സര്‍ണ പറഞ്ഞു. നാടുകടത്തിയാല്‍ പിന്നീട് അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-മൊയ്തീന്‍ പുത്തന്‍ചിറ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New York, World, Child, Video , Download, Student, Police, Court, 4 year imprisonment and fine for Indian by US Federal court

Powered by Info News For You

Comments
Post a Comment