നവകേരളത്തിനായി ജീവിതം സമര്‍പ്പിച്ച് കാസര്‍കോട് സ്വദേശി; ഒരിക്കലും വില്‍ക്കില്ലെന്ന് തീരുമാനിച്ചിരുന്ന ആ അപൂര്‍വ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനൊരുങ്ങുകയാണ് ഇബ്രാഹിം തവക്കല്‍

കാസര്‍കോട്: (www.kasargodvartha.com 29.08.2018) നവകേരളത്തിനായി തന്റെ ജീവിതസമ്പാദ്യം സംഭാവന ചെയ്യാന്‍ തീരുമാനിച്ച് കാസര്‍കോട് എരിയാല്‍ സ്വദേശി. താന്‍ ഒരിക്കലും വില്‍ക്കില്ലെന്ന് തീരുമാനിച്ചിരുന്ന തന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന അപൂര്‍വ നാണയശേഖരമാണ് കാസര്‍കോട് എരിയാല്‍ സ്വദേശി ഇബ്രാഹിം തവക്കല്‍ ഒടുവില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരുന്ന നാണയശേഖരമാണ് ഇപ്പോള്‍ വില്‍ക്കാനൊരുങ്ങുന്നത്.

മൂന്ന് പ്രളയബാധിതര്‍ക്ക് വീട് വെക്കാനാണ് തന്റെ അപൂര്‍വ നാണയശേഖരം വില്‍ക്കുന്നത്. ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് ഇബ്രാഹിം തവക്കല്‍. വീട് നിര്‍മാണത്തിലും മതസൗഹാര്‍ദം വേണമെന്നും ഇബ്രാഹിമിന് നിര്‍ബന്ധമുണ്ട്. അതിനാല്‍ ഹിന്ദു, മുസ്ലിം, ക്രൈസ്തവ വിഭാഗത്തില്‍ പെട്ട ഓരോരുത്തര്‍ക്കാണ് ഇബ്രാഹിമിന്റെ ജീവിത സമ്പാദ്യത്തില്‍ നിന്ന് വീട് വെച്ചുനല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇബ്രാഹിം പറയുന്നു.
Flood, Kerala, Kasaragod, Rain, Ibrahim Thawakkal, Kerala floods: Dubai-based Keralite to sell rare currency collection

സീരിയസായി നാണയശേഖരത്തെ സമീപിക്കുന്ന ഒരാള്‍ക്ക് എന്റെ നാണയങ്ങള്‍ വില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. എനിക്ക് അതിന് പണമൊന്നും ആവശ്യമില്ല. പക്ഷേ അദ്ദേഹം കേരളത്തില്‍ മൂന്ന് വീടുകള്‍ നിര്‍മിച്ചുനല്‍കണം. ഇബ്രാഹിം തവക്കല്‍ പറയുന്നു. ഖലീജ് ടൈംസ് ആണ് ഇതുസംബന്ധിച്ച് റിപോര്‍ട്ട് ചെയ്തത്.

ലോകത്തിലെ ഒട്ടേറെ രാജ്യങ്ങളുടെയും പുരാതന നാണയങ്ങളും കറന്‍സികളും സ്റ്റാംപുകളും ഇബ്രാഹിമിന്റെ ശേഖരത്തിലുണ്ട്. ജോര്‍ജ് ആറാമന്റെ കാലത്തുണ്ടായിരുന്നതും പിന്നീട് പിന്‍വലിച്ചതുമായ ഒരു രൂപ വെള്ളി നാണയങ്ങളാണ് ഇതില്‍ ഏറ്റവും പഴക്കമേറിയത്. നിലവില്‍ പ്രചാരത്തിലുള്ളതും ഇല്ലാത്തതുമായ നാണയ ശേഖരം നൂറു കിലോയിലധികം വരും. ദുബായിലെ താമസസ്ഥലത്തെ സ്ഥലപരിമിതി മൂലം കുറേ കറന്‍സികളും നാണയങ്ങളും നാട്ടിലേക്കയച്ചു. ശേഷിച്ചവ മറ്റൊരു സുഹൃത്തിന്റെ വീട്ടിലാണ് സൂക്ഷിക്കുന്നത്.

എന്തുവന്നാലും നാണയശേഖരം വില്‍ക്കില്ലെന്ന് ഉറച്ച തീരുമാനത്തിലായിരുന്നു. പതിനെട്ടു വര്‍ഷമായി ദെയ്‌റയിലെ നായിഫില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഇബ്രാഹിമിന് മറ്റു സമ്പാദ്യങ്ങളൊന്നുമില്ല. ആറു വര്‍ഷം മുമ്പ് തുടങ്ങിയ ഇബ്രാഹിമിന്റെ വീടുനിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നാണയങ്ങള്‍ക്കു പുറമെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന ടെലിഫോണ്‍ കാര്‍ഡുകള്‍, പേജറുകള്‍, വെള്ളികൊണ്ടുള്ള ഒമാനി വാള്‍ തുടങ്ങി പുരാതനവസ്തുക്കളും ഇബ്രാഹിം ശേഖരിക്കുന്നു.

താമസസ്ഥലത്തെ പരിമിതിയില്‍ അവയെല്ലാം പലയിടത്തായി കൂട്ടിവച്ചിരിക്കുകയാണ്. ഇറാഖിന്റെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനിന്റേതടക്കം ലോക നേതാക്കളുടെ അന്ത്യ വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാളം, ഇംഗ്ലിഷ്, അറബിക് ഭാഷകളിലെ പത്രത്താളുകളും ഇബ്രാഹിം സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നാണയ ശേഖരത്തെക്കുറിച്ച് അറിഞ്ഞ ഒരു സൗദി പൗരന്‍ എന്തുവിലകൊടുത്തും അത് വാങ്ങാനായി ഇബ്രാഹിമിനെ സമീപിച്ചിരുന്നു. കോടികള്‍ തന്നാലും ഇത് വില്‍ക്കില്ലെന്നും ചരിത്രം പറയാന്‍ കെല്‍പ്പുള്ള ഈ കറന്‍സികളും നാണയങ്ങളും തലമുറ കൈമാറി സംരക്ഷിക്കുമെന്നുമാണ് അന്ന് ഇബ്രാഹിം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അവ നവകേരള സൃഷ്ടിക്കായി മാറ്റിവെക്കുമ്പോള്‍ ഇബ്രാഹിം വളരെ സന്തുഷ്ടനാണ്. നാണയ ശേഖരത്തില്‍ താല്‍പര്യമുള്ള മകനു സമ്മാനിക്കാന്‍ വേണ്ടിയായിരുന്നു സൗദി എന്ത് വിലകൊടുത്തും വാങ്ങാന്‍ തയ്യാറായത്. അന്ന് മടക്കി അയച്ച അദ്ദേഹം ഇപ്പോള്‍ തനിക്കാവശ്യമായ പണം നല്‍കി ഇതുവാങ്ങുമെന്നാണ് ഇബ്രാഹിം കരുതുന്നത്. എന്നാല്‍ ആ സൗദി പൗരന്‍ ആരാണെന്നോ ഇപ്പോള്‍ എവിടെയാണെന്നോ ഒന്നും ഇബ്രാഹിമിന് അറിയില്ല. വാര്‍ത്ത കണ്ട് അദ്ദേഹം തന്നെ സമീപിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇബ്രാഹിം.

Photo Credit: Khaleej Times
Related News:
'ഇതുകൊണ്ടൊന്നും തീരുന്നില്ല ഇബ്രായി': നടന്‍ ജോയ് മാത്യുവിന്റെ അനുഭവക്കുറിപ്പുകളായ 'പൂനാരങ്ങ'യില്‍ ജ്വലിച്ച് നിന്ന് എരിയാല്‍ സ്വദേശി ഇബ്രാഹിം തവക്കല്‍

ജോയ് മാത്യു പ്രവാസ ലോകത്ത് വീണ്ടുമെത്തിയപ്പോള്‍ ആദ്യം അന്വേഷിച്ചത് കാസര്‍കോട്ടെ ഇബ്രാഹിം തവക്കലിനെ, ഇവരുടെ സൗഹൃദത്തിന് ഇന്നും പത്തരമാറ്റ് തിളക്കം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Flood, Kerala, Kasaragod, Rain, Ibrahim Thawakkal, Kerala floods: Dubai-based Keralite to sell rare currency collection
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?