താപനില കുറയുന്നു; യു എ ഇ ശൈത്യത്തിലേക്ക്?

ദുബൈ: (www.kvartha.com 30.08.2018) വെന്തുരുകുന്ന ചൂടില്‍ നിന്നും യു എ ഇ ശൈത്യ കാലത്തേക്ക് നീങ്ങുന്നതായി റിപോര്‍ട്ട്. അടുത്ത ഏതാനും ദിവസങ്ങളില്‍ കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൂടിന്റെ കാഠിന്യം കുറഞ്ഞിട്ടുണ്ട്.

സാധാരണ താപനില 40 ഡിഗ്രിയില്‍ നിന്നും 38 ആയി കുറഞ്ഞിട്ടുണ്ട്. ഹ്യുമിഡിറ്റി ലെവല്‍ സൂര്യാസ്തമയത്തിന് മുമ്പ് 70 ശതമാനത്തിലും, വൈകുന്നേരത്തോടെ 84 ലും എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. വെള്ളിയാഴ്ച താപനില 36 വരെ കുറഞ്ഞേക്കും. ശനിയാഴ്ച പകലും ചൂട് തുടരാനാണ് സാധ്യത. ചിലയിടങ്ങളില്‍ ഇളം തണുപ്പ് കാറ്റ് വീശിയതായും റിപോര്‍ട്ടുണ്ട്.

49.7 ഡിഗ്രി സെല്‍ഷ്യസാണ് ഇത്തവണത്തെ ഉയര്‍ന്ന താപനില. കഴിഞ്ഞ തിങ്കളാഴ്ച അബുദാബി മസറിയയില്‍ ഉച്ചയ്ക്ക് 2.30നാണ് 49.7 രേഖപ്പെടുത്തിയത്.



Keywords: UAE, Summer, Hot, Humidtiy, Winter, Temperatures inch down: Is UAE summer ending soon?



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?