പമ്പ ഗതിമാറി ഒഴുകുന്നു; അച്ചന്‍കോവില്‍ കരകവിഞ്ഞു, രക്ഷാപ്രവര്‍ത്തകരെ കാത്ത് ആളുകള്‍ വീടുകളുടെ ടെറസിലും രണ്ടാം നിലയിലും കഴിയുന്നു

ചെങ്ങന്നൂര്‍: (www.kvartha.com 16.08.2018) കനത്ത മഴയെ തുടര്‍ന്ന് പമ്പ ഗതിമാറിയതും അച്ചന്‍കോവിലാറ് കരകവിഞ്ഞതും ചെങ്ങന്നൂര്‍ താലൂക്കിനെ പൂര്‍ണമായും വെള്ളത്തിനടിയിലാക്കി. നൂറ് കണക്കിനാളുകള്‍ വീടുകളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വീടുകളുടെ ടെറസിലും രണ്ടാം നിലയിലുമായി രക്ഷാപ്രവര്‍ത്തകരെ കാത്ത് കഴിയുകയാണ് ആളുകള്‍.

ബുധനാഴ്ച രാത്രി മൂന്നുമണിയോടെയാണ് പമ്പ ഗതിമാറി ഒഴുകാന്‍ തുടങ്ങിയത്. ആറാട്ടുപുഴ, വാഴാര്‍മംഗലം, തിരുവന്‍വണ്ടൂര്‍ എന്നിവിടങ്ങളിലാണ് പമ്പ ഗതിമാറി ഒഴകുന്നത്. പമ്പയില്‍ വെള്ളം കയറിയതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കയാണ്. നിരവധി തീര്‍ത്ഥാടകരും ലക്ഷ്യത്തിലെത്താന്‍ കഴിയാനാകാതെ പാതിവഴിയില്‍ കുടുങ്ങിക്കിടക്കുന്നു.

Flood situation continues to be grim at Pampa, Pampa, News, River, Family, Road, Fishermen, Trending, Kerala

വെണ്‍മണി, ശാര്‍ങക്കാവ്, കൊല്ലകടവ് എന്നിവിടങ്ങളിലാണ് അച്ചന്‍കോവിലാറ് കരകവിഞ്ഞത്. ഇതോടെ പ്രദേശത്തെ വീടുകളെല്ലാം വെള്ളത്തിലായി. റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂര്‍ണമായും നിലച്ചു. വാഴാര്‍മംഗലം, ചെങ്ങന്നൂര്‍ ടൗണ്‍, ഇടനാട്, നല്ലാട്, പാണ്ടനാട് എന്നിവിടങ്ങളില്‍ ജനങ്ങള്‍ വീടുകളിലും തുരുത്തുകളിലും ഒറ്റപ്പെട്ട നിലയിലാണ്.

പമ്പയാറ് ഗതിമാറിയതോടെ കുത്തൊഴുക്ക് ശക്തമായി. ഇത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു. നേവി, കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പമ്പ, കക്കി, ആനത്തോട് ഡാമുകളുടെ ഷട്ടറുകള്‍ അല്‍പ്പം താഴ്ത്തിയെങ്കിലും ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. കോട്ടയം ജില്ലയിലെ മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്.

Keywords: Flood situation continues to be grim at Pampa, Pampa, News, River, Family, Road, Fishermen, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?