ബദിയടുക്ക താലൂക്ക് ആസ്പത്രിയെ തരംതാഴ്ത്തിയ നടപടി പുന:പരിശോധിക്കണം: മുസ്്‌ലിം ലീഗ്
കാസര്‍കോട്: (www.evisionnews. co) ബദിയടുക്ക താലൂക്ക് ആസ്പത്രിയെ തരംതാഴ്ത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുസ്്‌ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം പ്രവര്‍ത്തക സമിതിയോഗം അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായ കാസര്‍കോട് ബദിയടുക്കയിലെ സി.എച്ച്.സിയെ താലൂക്ക് ആസ്പത്രിയായി ഉയര്‍ത്തിയ നടപടി റദ്ദുചെയ്ത് പകരം ബേഡഡുക്ക സി.എച്ച്.സിയെ താലൂക്ക് ആസ്പത്രിയായി ഉയര്‍ത്തിയത് മേഖലയോടും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടുമുള്ള വെല്ലുവിളിയും വഞ്ചനയുമാണെന്ന് യോഗം വിലയിരുത്തി.
സി.പി.എമ്മിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിസര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചത് പ്രതിഷേധാര്‍ഹമാണ്. ബദിയടുക്ക ആസ്പത്രിക്ക് തുരങ്കംവെച്ചത് ന്യായീകരിക്കാനാകാത്ത അനീതിയാണെന്നും നടപടി സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പല പി.എച്ച്.സികളെയും സി.എച്ച്.സികളാക്കിയപ്പോള്‍ ജനസംഖ്യയുടെയും രോഗികളുടെയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ചെര്‍ക്കള പി.എച്ച്.സിയെ അവഗണിച്ചത് സര്‍ക്കാറിന്റെ ചിറ്റമ്മ നയമാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡണ്ട് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുള്ള, കെ. മുഹമ്മദ് കുഞ്ഞി, മൂസ ബി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, പി. അബ്ദുല്‍ റഹിമാന്‍ ഹാജി, ഇ. അബൂബക്കര്‍ ഹാജി, അഡ്വ: വി.എം മുനീര്‍, ഖാലിദ് പച്ചക്കാട്, ബി.കെ അബ്ദുസമദ്, കെ.എ അബ്ദുല്ലക്കുഞ്ഞി, അന്‍വര്‍ ഓസോണ്‍, അബ്ബാസ് ഹാജി മുള്ളേരിയ, ഷംസുദ്ധീന്‍ കിന്നിംഗാര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ടി.ഇ മുഖ്താര്‍, ഇ.എ അബ്ദുല്‍ ജലീല്‍, ജലീല്‍ കടവത്ത്, അബ്ദുല്ല ഹാജി ഗോവ, ഹമീദ് പൊസളിഗെ, അബ്ദുല്ല ചാലക്കര, സിദ്ധീഖ് സന്തോഷ് നഗര്‍, നവാസ് കുഞ്ചാര്‍, ഇ.ആര്‍ ഹമീദ്, മുത്തലിബ് പാറക്കെട്ട്, ഇഖ്ബാല്‍ മുള്ളേരിയ, കെ. അബ്ദുല്‍ ഹസീസ്, ഷക്കീല മജീദ് ചര്‍ച്ചയില്‍ സംബന്ധിച്ചു.

Powered by Info News For You

Comments
Post a Comment