ഭാര്യവീട്ടുകാര്‍ തടവില്‍ വച്ച് പീഡിപ്പിച്ചുകൊണ്ടിരുന്ന യുവാവിനെ പോലീസ് രക്ഷിച്ചത് സിനിമാ സ്‌റ്റൈലില്‍
ശ്രീനഗര്‍: (www.kvartha.com 28.08.2018) ഭാര്യവീട്ടുകാര്‍ തടവില്‍ വച്ച് പീഡിപ്പിച്ചുകൊണ്ടിരുന്ന യുവാവിനെ ജമ്മു കാശ്മീര്‍ പോലീസ് രക്ഷിച്ചത് സിനിമാ സ്റ്റൈലില്‍. ഇയാളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കാശ്മീരിലെ കത്വ ജില്ലയിലെ മന്‍യാരി ഗ്രാമത്തില്‍ നിന്നും തങ്ങള്‍ മോചിപ്പിച്ചതെന്ന് പോലീസ് സൂപ്രണ്ട് ശ്രീധര്‍ പാട്ടീല്‍ വ്യക്തമാക്കി.
ഷൗക്കത്ത് അലിയെന്ന യുവാവിനെ ആദിവാസി യുവതിക്കൊപ്പം ഇക്കഴിഞ്ഞ 16നാണ് കാണാതാകുന്നത്. ഇതിന് മൂന്ന് ദിവസം മുമ്പ് ഇവര്‍ ജമ്മു കാശ്മീര്‍ ഹൈക്കോടതിയില്‍ ഹാജരാവുകയും തങ്ങള്‍ വിവാഹിതരായെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് ഇരുവരേയും കാണാതാകുന്നത്.
ഇതിന് പിന്നാലെ ഷൗക്കത്ത് അലിയെ യുവതിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങി. 33, 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പ്രചരിച്ചത്. മരത്തില്‍ ബന്ധിച്ചും, തലകീഴായി കെട്ടിത്തൂക്കിയും യുവാവിനെ മര്‍ദിക്കുന്ന വീഡിയോകളാണ് പ്രചരിച്ചത്.
വീഡിയോ കാണാനിടയായ പോലീസ് സംഘം യുവാവിനെ മര്‍ദിക്കുന്നവരെയും ബന്ധിയാക്കി വച്ചിരിക്കുന്ന സ്ഥലവും തിരിച്ചറിഞ്ഞശേഷം അതിസാഹസികമായി ഇയാളെ മോചിപ്പിക്കുകയായിരുന്നുവെന്നും കത്വ പോലീസ് സൂപ്രണ്ട് ശ്രീധര്‍ പാട്ടീല്‍ അറിയിച്ചു. എന്നാല്‍ യുവാവിനെ ബന്ധിയാക്കി വച്ചവരെയും ഇയാളുടെ ഭാര്യയെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് വേണ്ടി സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ തങ്ങളുടെ മകളെ അലി എന്ന യുവാവ് തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ഇരുവരും കോടതിയില്‍ ഹാജരായത്. ആഗസ്ത് 14ന് കോടതിയില്‍ ഹാജരായപ്പോള്‍ താന്‍ അലിയെ വിവാഹം കഴിച്ചുവെന്നും തങ്ങളെ സ്വതന്ത്ര്യരായി ജീവിക്കാന്‍ അനുവദിക്കണമെന്നും ജീലോ എന്ന യുവതി കോടതിയില്‍ പറഞ്ഞിരുന്നുവെന്നും ഇവര്‍ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ ഷക്കീല്‍ അഹമ്മദ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jammu man allegedly tortured by woman's family for eloping with her, Srinagar, News, Local-News, Police, Case, Complaint, Probe, Protection, Court, Social Network, Crime, Criminal Case, National.

Powered by Info News For You

Comments
Post a Comment