ജാഗ്രതാ നിര്‍ദ്ദേശം: ആനത്തോട്, പമ്പ, മൂഴിയാര്‍ ഡാമുകള്‍ തുറക്കും
(www.evisionnews.co) ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായ ആനത്തോട്, പമ്പ, മൂഴിയാര്‍ എന്നീ ഡാമുകള്‍ തുറന്നു വിടുമെന്ന് പത്തനം തിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ സംഭരണികളിലേക്ക് നീരൊഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. അതിനാല്‍ അധിക ജലം പമ്പ നദിയിലേക്ക് വിടും. ഇതുമൂലം പമ്പയിലും കക്കാട്ടാറ്റിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. 2401.80 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞതോടെ നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 1.9 മീറ്ററായി താഴ്ത്തി. ജലനിരപ്പ് കുറഞ്ഞതിന്റെ ഭാഗമായി പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. അറുന്നൂറ് ക്യുമെക്‌സ് വെള്ളമാണ് മൂന്നു ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. എഴുന്നൂറു ക്യുമെക്‌സ് വെള്ളമായിരുന്നു ഇന്നലെ പുറത്തേക്ക് ഒഴുക്കി കൊണ്ടിരുന്നത്.
Powered by Info News For You

Comments
Post a Comment