പശുക്കടത്തലിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊല; പശുക്കടത്ത് ആരോപിച്ച് യുവാവിനെ കയ്യും കാലും കെട്ടിയിട്ട് മൂന്നംഗസംഘം മര്‍ദിച്ചുകൊന്നു

ന്യൂഡല്‍ഹി: (www.kvartha.com 04.08.2018) രാജ്യത്ത് വീണ്ടും പശുക്കടത്തലിന്റെ പേരില്‍ കൊലപാതകം. ഹരിയാണയിലെ പല്‍വാലിലാണ് വെള്ളിയാഴ്ച രാത്രി പശുവിനെ മോഷ്ടിക്കാനെത്തിയെന്ന് ആരോപിച്ച് മൂന്നംഗസംഘം യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

രാത്രിയില്‍ പശുവിനെ മോഷ്ടിക്കാന്‍ എത്തിയവരെന്ന് ആരോപിച്ച് സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കൈയും കാലും കെട്ടിയിട്ടായിരുന്നു ഇയാളെ മര്‍ദിച്ചത്. പിന്നീട് ഇയാള്‍ മരിച്ചുവെന്ന് ഉറപ്പായതോടെ അക്രമികള്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.

Man Beaten To Death In Haryana Over Suspicion Of Cattle Theft, New Delhi, News, Crime, Criminal Case, Murder, Allegation, Police, Case, Arrested, Trending, National.

കന്നുകാലിയെ കെട്ടിയ കയറഴിക്കുന്നത് കണ്ട യുവാവിനെ സഹോദരങ്ങളായ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെയും ഇവര്‍ ആക്രമിച്ചു. എന്നാല്‍ ഇവര്‍ ജീവനും കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു.

അടുത്തിടെ രാജസ്ഥാനിലെ ആല്‍വാറില്‍ അക്ബര്‍ ഖാന്‍ എന്നയാളെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നിരുന്നു. അതിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിനുമുമ്പെയാണ് വീണ്ടും കൊല നടന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Beaten To Death In Haryana Over Suspicion Of Cattle Theft, New Delhi, News, Crime, Criminal Case, Murder, Allegation, Police, Case, Arrested, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?