ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം

ജക്കാര്‍ത്ത: (www.kvartha.com 25.08.2018) ഏഷ്യന്‍ ഗെയിംസ് ഷോട്ട്പുട്ടില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ ആണ് സ്വര്‍ണം നേടിയത്. 20.75 മീറ്റര്‍ ദൂരം എറിഞ്ഞ് ഗെയിംസ് റെക്കാഡോടെയാണ് താരം സ്വര്‍ണം കരസ്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി ഉയര്‍ന്നു.

നേരത്തെ വനിതകളുടെ സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കലിന് അടക്കം മൂന്ന് വെങ്കല മെഡലുകള്‍ ലഭിച്ചിരുന്നു. നിലവില്‍ ഏഴ് സ്വര്‍ണവും അഞ്ച് വെള്ളിയും 17 വെങ്കലവുമടക്കം 29 മെഡലുകള്‍ ഇന്ത്യ നേടി. 72 സ്വര്‍ണവുമായി ചൈനയും 34 സ്വര്‍ണം നേടി ജപ്പാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Asian Games, India, Gold Medial, Tejinder Singh, Tejinder Singh Bags Gold in Men’s Shot Put, Sets New Asiad Record 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?