മാവേലിക്കര ഉണ്ണികൃഷ്ണന്റെ ആരോഗ്യ പ്രശ്‌നം പരിശോധിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി; ഇനി പുല്ല് മാത്രമേ നല്‍കാവൂ എന്ന് നിര്‍ദേശം

മാവേലിക്കര: (www.kvartha.com 03.08.2018) തിരുവിതാംകൂര്‍ ദേവസ്വം മാവേലിക്കര സബ്ഗ്രൂപ്പ് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉണ്ണികൃഷ്ണന്‍ എന്ന ആനയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിശോധിക്കാനായി ഫോറസ്റ്റ് സംഘം മാവേലിക്കരയില്‍ എത്തി. ആലപ്പുഴ ഡി എഫ് ഒ സുമി ജോസഫ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍.ഗണേശന്‍, സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി മാവേലിക്കരയില്‍ എത്തിയത്.

ആന പാപ്പാന്‍മാര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരെ വിളിച്ചുവരുത്തി ആനയുടെ അവസ്ഥയെ കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച ഫോറസ്റ്റ് ഡോക്ടര്‍ എത്തി വിശദമായ പരിശോധന നടത്തുമെന്നും സംഘം അറിയിച്ചു.

Forest officers inspect elephant Unnikrishnan,Mavelikkara, News, Temple, Elephant, Treatment, Health, Health & Fitness, Doctor, Trending, Kerala

ദഹനക്കുറവും ശോധന ഇല്ലായ്മയും കാരണം ആനയുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും വിദഗ്ദ ചികിത്സ ലഭ്യമാക്കാതെ ദേവസ്വത്തിന്റെ അനാസ്ഥ തുടരുകയായിരുന്നു. പല്ലുകള്‍ ഇളകി പോയതിനാല്‍ പനംപട്ട, ഓല എന്നീ ആഹാരങ്ങള്‍ ചവച്ചരക്കാന്‍ സാധിക്കാത്തതിനാല്‍ പുല്ല് മാത്രമേ ആനയ്ക്ക് നല്‍കാവൂ എന്ന് ദേവസ്വം ഡോക്ടര്‍ നിര്‍ദേശിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും നടപടി ഒന്നുമായിരുന്നില്ല.

ഇത്തവണത്തെ മദപ്പാടിന് ശേഷം അഴിച്ച ഉണ്ണികൃഷ്ണന്റെ നില വളരെ മോശമാകുകയായിരുന്നു. പൊതുവെ ശാന്ത സ്വഭാവക്കാരനായ ആന വളരെ ഉത്സാഹിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവശ്യമായ തീറ്റയെടുക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണ് ആനയ്ക്കുള്ളത്. ആനയ്ക്ക് കഴിക്കുന്ന ആഹാരത്തിന്റെ 45 ശതമാനത്തില്‍ താഴെ മാത്രമാണ് ദഹനം നടക്കുന്നതെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നു. ആനയ്ക്ക് പുല്ല് നല്‍കാനായി കൃഷ്ണപുരം സി.പി.സി.ആര്‍.ഐയില്‍ നിന്നും പുല്ല് എത്തിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Forest officers inspect elephant Unnikrishnan, Mavelikkara, News, Temple, Elephant, Treatment, Health, Health & Fitness, Doctor, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?