മലബാര്‍ എക്‌സ്പ്രസിന്റെ ബ്രേക്ക് ഉരഞ്ഞ് ഉണ്ടായ തീപ്പിടുത്തം ഒഴിവാക്കിയത് പോയന്റ്‌സ്മാന്‍ സരിതയുടെ ഇടപെടലിലൂടെ

കാസര്‍കോട്: (www.kasargodvartha.com 12.08.2018) തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്കുള്ള 16629 നമ്പര്‍ മലബാര്‍ എക്‌സ്പ്രസിന്റെ ബ്രേക്ക് ഉരഞ്ഞ് ഉണ്ടായ തീപ്പിടുത്തത്തില്‍ നിന്നും രക്ഷയായത് പോയന്റ്‌സ്മാന്‍ സരിതയുടെ സമയോചിതമായ ഇടപെടലിലൂടെ. ഞായറാഴച രാവിലെ 9.20 മണിയോടെ ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തി പുറപ്പെടുന്നതിനിടയിലാണ് ബ്രേക്ക് ഉരഞ്ഞ് തീപ്പിടുത്തം ഉണ്ടായത്.

ഈ സമയം ട്രെയിനിന് കടന്ന് പോകാന്‍ ഫ്‌ളാഗ് വീശുന്നതിനിടയിലാണ് തീപ്പിടുത്തം പോയന്റ്‌സ്മാന്‍ സരിതയുടെ ശ്രദ്ധയില്‍പ്പെട്ടത്. സരിത ഉടന്‍ തന്നെ സ്‌റ്റേഷന്‍ മാസ്റ്റര്‍ രവികുമാര്‍ മീനയ്ക്കും ആര്‍പിഎഫിനും വിവരം നല്‍കി ട്രെയിന്‍ പെട്ടന്ന് നിര്‍ത്തുകയും എല്ലാവരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ കെടുത്തുകയുമായിരുന്നു. ലോക്കോ പൈലറ്റും ഗാര്‍ഡും എത്തി തീപ്പിടുത്തം ഉണ്ടായ ഭാഗം പരിശോധിക്കുകയും തകരാര്‍ പരിഹരിക്കുകയും ചെയ്ത ശേഷം 9.46 നാണ് ട്രെയിന്‍ കാസര്‍കോട്ട് നിന്നും യാത്ര തിരിച്ചത്.

Kerala, kasaragod, news, Train, Railway, Burnt, Top-Headlines, fire broke out to Malabar Express in Kasargod, Saritha.


Keywords: Kerala, kasaragod, news, Train, Railway, Burnt, Top-Headlines, fire broke out to Malabar Express in Kasargod, Saritha.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?