കനത്തമഴയില്‍ മുങ്ങി നെടുമ്പാശേരി; ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിട്ടു

കൊച്ചി: (www.kvartha.com 15.08.2018) കനത്തമഴയില്‍ മുങ്ങി നെടുമ്പാശേരി. ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിട്ടു. കനത്തമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറും ഇടുക്കി - ചെറുതോണി അണക്കെട്ടും തുറന്നതോടെ ചെങ്കല്‍ പുഴയിലെ വെള്ളം വിമാനത്താവളത്തിലേക്ക് കയറിയതാണ് വിമാന സര്‍വീസുകളെ ബാധിച്ചത്. റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്.

വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം കയറി. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്കു രണ്ടുമണിവരെയാണ് നിര്‍ത്തിവച്ചിരുന്നത്.

Kochi Airport Stops All Flights Till 2 PM After Heavy Rain In Kerala, Kochi, News, Trending, Rain, Airport, Nedumbassery Airport, Dam, Thiruvananthapuram, Kerala

നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ എല്ലാം തിരുവനന്തപുരത്ത് നിന്നായിരിക്കും സര്‍വീസ് നടത്തുക. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനത്താവളം തുറക്കുമെന്നാണ് നടത്തിപ്പുകാരായ സിയാല്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ഇടുക്കി - ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍കരുതലിന്റെ ഭാഗമായും നെടുമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. അതേസമയം, വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു: 0484 - 3053500, 2610094.

വഴി തിരിച്ചുവിട്ട വിമാനങ്ങള്‍:

*എയര്‍ഇന്ത്യ ജിദ്ദ മുംബൈക്ക്

*ജെറ്റ് ദോഹ ബെംഗളൂരുവിലേക്ക്

*ഇന്‍ഡിഗോ ദുബായ് ബെംഗളൂരുവിലേക്ക്

*എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്തുനിന്ന് സര്‍വീസ് നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi Airport Stops All Flights Till 2 PM After Heavy Rain In Kerala, Kochi, News, Trending, Rain, Airport, Nedumbassery Airport, Dam, Thiruvananthapuram, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?