ദുരിതാശ്വാസ ക്യാമ്പില്‍ ഉറങ്ങുന്ന ഫോട്ടോയുമായി കണ്ണന്താനം; സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍, ഒടുവില്‍ മന്ത്രിയുടെ വിശദീകരണവും
കോഴിക്കോട് : (www.kvartha.com 22.08.2018) ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. 'ചങ്ങനാശ്ശേരി എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍' എന്ന കുറിപ്പോടെയായിരുന്നു വേരിഫൈഡ് പേജിലൂടെ ഉറങ്ങുന്ന ചിത്രം മന്ത്രി പങ്കുവെച്ചത്.
ഇതോടെ പോസ്റ്റിന്റെ അടിയില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു. മറ്റുള്ളവര്‍ക്കൊപ്പം നിലത്ത് ഷീറ്റില്‍ കിടന്നുറങ്ങുന്ന മന്ത്രിയുടെ ചിത്രം 6000 പേരാണ് ഷെയര്‍ ചെയ്തത്. പതിനായിരത്തോളം പേര്‍ ചിത്രത്തിന് കമന്റും ചെയ്തു. ഇതില്‍ ഏറെയും കടുത്ത വിമര്‍ശനങ്ങളായിരുന്നു.
നന്ദി ഫേസ്ബുക്ക് ഒരായിരം നന്ദി..
നമ്മള്‍ ഉറങ്ങുമ്പോള്‍ നാം അറിയാതെ തന്നെ ഉറങ്ങുന്ന ഫോട്ടോ അപ്ലോഡ് ആകുന്ന ഫീച്ചര്‍ പുറത്തിറക്കിയതിന്..
നന്ദി കണ്ണന്താനം ജീ ഒരായിരം നന്ദി..
ഈ ഫീച്ചര്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതിന്..
ആദ്യം സാര്‍ ഉറങ്ങി അപ്പോള്‍ ആരോ ഫോട്ടോ എടുത്തു കുറച്ചു കഴിഞ്ഞപ്പോള്‍ ഉണര്‍ന്നു അപ്പോള്‍ ആ ഫോട്ടോ സെന്റ് ചെയ്തു വാങ്ങി എന്നിട്ട് പേജില്‍ ഇട്ടു... എന്നിട്ട് പിന്നേം കിടന്നുറങ്ങി.... ഇതിനാണോ ഇത്രയും....?? ഉറങ്ങാനും സമ്മതിക്കൂല്ലേ.....
ശരിക്കും നന്നിയുണ്ട് സാര്‍ (ട്രോളല്ല)
പ്രളയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ഇങ്ങനെ അറഞ്ചം പുറഞ്ചം ചിരിപ്പിച്ചില്ലെ...
ജംബോ സര്‍ക്കസിലെ കോമാളികള്‍ ക്ക് പോലും സാധിക്കാത്തതാണ് അങ്ങ് ചെയ്ത ഈ മഹത്തായ സേവനം.
പ്രിയ കണ്ണന്താനം സര്‍.
സാര്‍ പഠിച്ചതും വളര്‍ന്നതും ഒക്കെ കേരളത്തില്‍ തന്നെ അല്ലെ..മലയാളികളെ കുറിച്ച് ഇങ്ങനെ ആണോ കരുതി ഇരിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ സാറിന്റെ സിംപ്ലിസിറ്റിയെ പറ്റി ആളുകള്‍ ഘോരഘോരം പ്രസംഗിക്കും എന്ന് കരുതിയോ..സാറിന് പാടെ തെറ്റി..ഇത്രേം ദിവസം നിങ്ങള്‍ ചെയ്ത നല്ല കാര്യങ്ങളെ പോലും നാണിപ്പിക്കുന്നത് ആയി ഈ ചീപ്പ് ഷോ ഓഫ്.
പേജ് കൈകാര്യം ചെയ്യുന്ന ആ ചെറുപ്പക്കാരനോട് പറയൂ, കുറച്ചൂടി കോമണ്‍ സെന്‍സ് കാണിക്കാന്‍. ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ലായിരുന്നു. എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെവരുന്ന കമന്റുകള്‍.
ഇതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി.
' കേരളത്തിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ദുരിതബാധിതര്‍ക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തില്‍ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തില്‍ എന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന എന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആണ് ഞാന്‍ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.' എന്ന് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: It's a shower of trolls as Kannanthanam 'decides to sleep' in relief camp, Kozhikode, Facebook, Post, Criticism, Social Network, Malayalees, News, Kerala.

Powered by Info News For You

Comments
Post a Comment