ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലീദിന് നേര്‍ക്ക് വധശ്രമം; രണ്ട് മാസം മുന്‍പ് തന്നെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് ഉമര്‍ ഖാലീദ്


ന്യൂഡല്‍ഹി: (www.kvartha.com 14.08.2018) ജെ എന്‍ യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലീദിന് നേര്‍ക്ക് വധശ്രമം. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അജ് ഞാതനായ ഒരാള്‍ ഉമര്‍ ഖാലീദിനെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. ശേഷം വെടിയുര്‍തിര്‍ത്തുവെങ്കിലും ഉമര്‍ ഖാലീദ് താഴെ വീണതിനാല്‍ വെടിയുണ്ട ലക്ഷം തെറ്റി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. ലക്ഷ്യം തെറ്റിയെന്ന് മനസിലായതോടെ അക്രമി തോക്കുപേക്ഷിച്ച് കടന്നുകളഞ്ഞു.

ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ താന്‍ പോലീസിനെ സമീപിച്ചിരുന്നുവെന്ന് ഉമര്‍ ഖാലീദ് പറയുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

National, JNU, Umar Khalid

പാര്‍ലമെന്റ് ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷീകം ആചരിച്ചതിലൂടെയാണ് ഉമര്‍ ഖാലീദ് അടക്കമുള്ള ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളില്‍ കനയ്യ കുമാര്‍ അടക്കമുള്ളവരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കണ്ണിലെ കരടാണ് ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Umar Khalid says he was attacked when he was going back into the Constitution Club complex after having tea at a nearby stall. Khalid was at the location to attend a conference, 'Khauff Se Azaadi' (Freedom from Fear).

Keywords: National, JNU, Umar Khalid 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?