കുട്ടനാടിനു കൈതത്താങ്ങ്: അവശ്യ സാധനങ്ങളുടെ ശേഖരണം തുടരുന്നു
കൊച്ചി: (www.kvartha.com 01.08.2018) വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലേക്ക് അന്‍പൊടു കൊച്ചിയും ജില്ലാ ഭരണ കൂടവും സംയുക്തമായി സമാഹരിക്കുന്ന അവശ്യ വസ്തുക്കളുടെ ശേഖരണം കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഞായറാഴ്ച (ആഗസ്റ്റ് 5) വരെ തുടരും. മുഹമ്മദ് വൈ സ്ഫീറുള്ളയുടെ മേല്‍നോട്ടത്തില്‍ അന്‍പൊടു കൊച്ചി വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ ശേഖരിച്ച അവശ്യ വസ്തുക്കള്‍ മൂന്നു ലോറികളിലായി ജൂലൈ 28 ന് ആലപ്പുഴ ജില്ലാ കലക്ടര്‍ക്കു കൈമാറിയിരുന്നു.
ജൂലൈ 26നു തുടങ്ങിയ ശേഖരണത്തില്‍ അരിയും പയറുമടക്കമുള്ള ഭക്ഷ്യ സാധനങ്ങള്‍, ബിസ്‌ക്കറ്റ്, മസാലക്കൂട്ടുകള്‍, പാല്‍പ്പൊടി, മരുന്നുകള്‍ എന്നിവയാണ് നല്‍കിയത്. കൊച്ചി നിവാസികളുടെ സഹായത്തോടെ 22 ടണ്ണോളം അവശ്യ വസ്തുക്കളാണ് മൂന്നു ലോറികളിലായി ആലപ്പുഴയിലെത്തിച്ചത്.

കുട്ടനാടിനുള്ള കൈത്താങ്ങിനായി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന വോളണ്ടിയര്‍മാര്‍ ഊഴമിട്ടാണ് കൗണ്ടറുകള്‍ തുറന്നു പ്രേവര്‍ത്തിക്കുന്നത്. പലവ്യഞ്ജന സാധനങ്ങള്‍, മെത്ത, ബെഡ്ഷീറ്റ്, സോപ്പ്, സോപ്പ് പൊടി, ബക്കറ്റ്, ഡെറ്റോള്‍, ബ്ലീച്ചിങ് പൗഡര്‍ എന്നിവയാണ് അവശ്യ സാധനങ്ങള്‍.
വെള്ളമിറങ്ങിയ ശേഷം കുട്ടനാട്ടുകാര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനാവശ്യമായ സഹായ സഹകരണങ്ങള്‍ ഏതെങ്കിലും ഒരു പ്രദേശം കേന്ദ്രികരിച്ചു ചെയ്യുന്നതിനോ ദുരിത ബാധിത പ്രദേശത്തെ സ്‌കൂളുകളില്‍ എല്ലാം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിനും ആലോചിക്കുന്നതായി അന്‍പൊട് കൊച്ചി സന്നദ്ധപ്രവര്‍ത്തകര്‍ അറിയിച്ചു.
ചെന്നൈ വെള്ളപ്പൊക്ക ദുരിത കാലയളവില്‍ കൊച്ചി നഗരത്തില്‍ നിന്നും അന്‍പൊടു കൊച്ചിയുടെയും അന്നത്തെ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്കത്തിന്റെയും നേതൃത്വത്തില്‍ 25 ട്രക്ക് അവശ്യ സാധനങ്ങള്‍ ചെന്നൈ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് കൈ മാറിയിരുന്നു. അന്ന് രണ്ട് ആഴ്ചകള്‍ കൊണ്ട് 250 ടണ്ണോളം അവശ്യ സാധനങ്ങളും മരുന്നുകളും സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. അന്ന് സേവന സന്നദ്ധരായ നാലായിരത്തോളം വോളണ്ടിയര്‍മാരാണ് ദിവസങ്ങളോളം രാപകല്‍ വ്യത്യാസമില്ലാതെ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ പ്രവര്‍ത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Relief operations stepped up in Kuttanad, Kochi, News, Local-News, Trending, Flood, Food, Alappuzha, Kerala.

Powered by Info News For You

Comments
Post a Comment