ജലനിരപ്പ് ഉയരാന്‍ സാധ്യത: ഭയപ്പാടോ ആശങ്കയോ വേണ്ട, ജാഗ്രതയാണ് വേണ്ടത്; എല്ലാവരുടേയും സഹകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 16.08.2018) കേരളത്തില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആത്മവിശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം കേരളത്തില്‍ കനത്ത നാശം വിതച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

വെള്ളപ്പൊക്കവും മറ്റും ഉണ്ടാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ അതനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് സ്വയം തയ്യാറാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Chief minister on flood situation in Kerala, Thiruvananthapuram, News, Trending, Rain, Press meet, Chief Minister, Pinarayi vijayan, Kerala

ഇവിടെ വെള്ളമില്ലല്ലോ. അതിനാല്‍ മാറുന്നത് എന്തിനാണ് എന്ന ധാരണയൊന്നും പാടില്ല. താല്‍ക്കാലികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടായാലും എല്ലാവരും മാറി നില്‍ക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ ശരിയായ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും പ്രളക്കെടുതി നേരിടാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ മിക്കവാറും വില്ലേജുകളില്‍ പ്രളയക്കെടുതി ബാധിച്ചിട്ടുണ്ട്. കെ എസ് ഇ ബിയുടെ 58 ഡാമുകളും ജലസേചന വകുപ്പിന്റെ 22 ഡാമുകളുമാണ് കേരളത്തിലുള്ളത്. ഇവ എല്ലാം നിറഞ്ഞുകവിഞ്ഞു. പരമാവധി വെള്ളം നിറഞ്ഞു. ഇത്തരമൊരു സാഹചര്യം ആദ്യമാണ്. മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെരിയാറിന്റേയും ചാലക്കുടി പുഴയിലേയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു നദികളുടേയും കരകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരോട് സംസാരിച്ചിരുന്നു. എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ 40 ടീമുകളെ കൂടി അനുവദിച്ചിട്ടുണ്ട്. 250 ലൈഫ് ജാക്കറ്റുകള്‍ നല്‍കും.

കുറച്ച് കൂടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളുള്ള ആര്‍മിയുടെ സ്‌പെഷ്യല്‍ ഫോഴ്‌സിനെ കേരളത്തില്‍ നിയോഗിച്ചിട്ടുണ്ട്. വ്യോമസേന പത്ത് ഹെലികോപ്ടറുകള്‍ നല്‍കിയിട്ടുണ്ട്. 10 എണ്ണം കൂടി നല്‍കും. ഇത് കൂടാതെ എയര്‍ഫോഴ്‌സിന്റേയും നേവിയുടേയും നാല് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. മറൈന്‍ കമാന്‍ഡോകളും ഉണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൊച്ചിയിലെത്തി. ഇത് കൂടാതെ രണ്ട് ജമിനി ടീമിനെ കൂടി നിയോഗിച്ചു.

അഞ്ചെണ്ണം കൂടി വരുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡ്രൈ ഫുഡ് വിതരണം ചെയ്യുന്ന കാര്യവും ആലോചിക്കുന്നു. റെയില്‍വേ പാക്ക് ചെയ്ത കുടിവെള്ളം നല്‍കും. കമ്മ്യൂണിറ്റി കിച്ചന്‍ സംവിധാനവും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡാമുകളിലെ വെള്ളം പരമാവധി ആകാന്‍ കാക്കാതെയാണ് ഷട്ടറുകള്‍ തുറന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. ഇനിമുതല്‍ ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കേന്ദ്ര വാട്ടര്‍ കമ്മിഷന്‍ സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ഇതില്‍ കേരളത്തിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. ഇവര്‍ ഏകോപനം സാധ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ പ്രവേശനത്തിന് ഒരു ദിവസം കൂടി സാവകാശം നല്‍കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. അവധി ദിവസങ്ങളില്‍ പോലും അവര്‍ ജോലി ചെയ്യുന്നുണ്ട്. ഇത് ഡ്യൂട്ടിയായി കണക്കാക്കും. പി.എസ്.സി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കും. മഴക്കെടുതിയില്‍ ഒറ്റപ്പെട്ടവരെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്.

അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമെ വൈദ്യുതി പുന:സ്ഥാപിക്കാനാകൂ. വാര്‍ത്താ വിതരണം തടസപ്പെടാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കും. ബോട്ടുകള്‍ ഇന്ധനം തീര്‍ന്ന് പ്രവര്‍ത്തനം തടസപ്പടാതിരിക്കാന്‍ ഇന്ധന കമ്പനികളുടെ യോഗം വിളിക്കും. ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് എന്നിവയുടെ 52 ടീം ഇപ്പോള്‍ തന്നെ രക്ഷപ്രവര്‍ത്തനം നടത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍
വെള്ളം കയറില്ല എന്ന കണക്കുകൂട്ടലില്‍ ഉദ്യോഗസ്ഥസ്ഥരുടെ നിര്‍ദേശം അവഗണിക്കരുത്. മാറിത്താമസിക്കാനുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.
പെരിയാര്‍, ചാലക്കുടി എന്നീ ഭാഗങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുറച്ചു കൂടി ജാഗ്രത പാലിക്കണം. 

പെരിയാറ്റില്‍ ഒരു മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ചാലക്കുടിയിലും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് കരയിലുള്ളവര്‍ മാറിത്താമസിക്കാന്‍ തയ്യാറാകണം. 

ചാലക്കുടി പുഴയുടെ കരയില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ മാറിത്താമസിക്കുന്നതാണ് നല്ലത്. ആലുവയില്‍, ഇപ്പോള്‍ വെള്ളം കയറിയതിന് അരക്കിലോ മീറ്റര്‍ പരിധിയിലുള്ളവര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് മാറണം. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും സഹകരിച്ചാല്‍ നാട്ടിലുള്ള മുഴുവന്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്നതാണ്.
വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വിളിച്ചിരുന്നു. അവര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി ആവശ്യമായ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. 

വ്യാഴാഴ്ച രാവിലെ കേരളത്തിന്റെ ചീഫ് സെക്രട്ടറിയും കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. എന്‍ ഡി ആര്‍ എഫിന്റെ 40ടീമുകളെ കൂടി അയക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. 

200 ലൈഫ് ബോയ്‌സിനെ കേരളത്തിലേക്ക് അയക്കും. 250 ലൈഫ് ജാക്കറ്റുകളും ലഭിക്കും. കൂടുതല്‍ ലൈഫ് ജാക്കറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌പെഷല്‍ ഫോഴ്‌സുകളെ വിന്യസിക്കും. എയര്‍ ഫോഴ്‌സ് പത്ത് ഹെലികോപ്ടര്‍ ഇതിനോടകം തന്നിട്ടുണ്ട്. പത്തെണ്ണം കൂടി തരാന്‍ സമ്മതിച്ചിട്ടുണ്ട്. അത് ഒരുമണിയോടെ സംസ്ഥാനത്തെത്തും. കമ്യൂണിറ്റി കിച്ചണ്‍ സ്ഥാപിക്കും. 

എയര്‍ ഫോഴ്‌സിന്റെ നാലു ഹെലിക്കോപ്ടര്‍ ഇവിടെ അനുവദിക്കും. ഇതിനു പുറമേ നേവിയുടെ നാല് ഹെലികോപ്ടറും ഇവിടെ നല്‍കാന്‍ സമ്മതിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് മറൈന്‍ കമാന്‍ഡോസിനെ എത്തിക്കും. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടുകപ്പലുകള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

ജലസംഭരണ ശേഷി പരമാവധിയിലേക്ക് എത്താന്‍ കാത്തുനില്‍ക്കാതെ അതിനു മുമ്പേ ഘട്ടം ഘട്ടമായി തുറന്നുവിടുന്ന രീതിയാണ് ഇടുക്കി അണക്കെട്ടിന്റെ കാര്യത്തില്‍ കേരളം സ്വീകരിച്ചത്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ജലസംഭരണശേഷി പരമാവധിയിലെത്തിയപ്പോഴാണ് തമിഴ്‌നാട് അണക്കെട്ട് തുറന്നുവിട്ടത്. അതുകൊണ്ടു തന്നെ ഡാമുകള്‍ തുറക്കുന്ന കാര്യത്തില്‍ പൊതുവായ ഒരു ഏകോപനം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. 

ഇതിന്റെ ഭാഗമായി ഒരു കമ്മറ്റി രൂപവത്കരിച്ചു. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ചെയര്‍മാന്‍ ആയിരിക്കും കമ്മറ്റി അധ്യക്ഷന്‍. കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരും തമിഴ്‌നാടില്‍നിന്നുള്ള ഉദ്യോഗസ്ഥരും കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും.
സര്‍ക്കാര്‍ ഉദ്യോേഗസ്ഥരുടെ ഭാഗത്തുനിന്നു നല്ല സഹകരണമാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ ഡ്യൂട്ടിയായി കണക്കാക്കും. ഈ ആഴ്ച നിശ്ചയിച്ചിട്ടുള്ള പി എസ് സി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ പി എസ് സിയോട് ആവശ്യപ്പെടും.
അടിയന്തര സഹായം ആവശ്യമുള്ള സ്ഥലങ്ങളെ കുറിച്ച് കേന്ദ്ര ഏജന്‍സിയെ അറിയിക്കും. ഒറ്റപ്പെട്ടു പോയവരെ കുറിച്ചുള്ള വിവരം നല്‍കുകയും രക്ഷപ്പെടുത്താന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കുട്ടനാട് മേഖയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, ചെങ്ങന്നൂര്‍, തിരുവല്ല തുടങ്ങിയിടങ്ങളില്‍ പ്രശ്‌നമുണ്ടായേക്കാം. വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിച്ചു ചേര്‍ക്കും. 

ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ ഫോഴ്‌സ്, എന്‍ ഡി ആര്‍ എഫ് ഇവരുടെ എല്ലാവരുടെയും കൂടി 52 ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി കേരളത്തിലുണ്ട്. ആര്‍മിയുടെ പന്ത്രണ്ടു സംഘം, എയര്‍ ഫോഴ്‌സിന്റെ എട്ട് ഹെലികോപ്ടര്‍, നേവിയുടെ അഞ്ച് ഡൈവിങ് ടീം, കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നു ടീം ഒരു ഹെലികോപ്ടര്‍, ഇവരാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 

മെയ് 29 മുതല്‍ ഇന്നുവരെ 256 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.
സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും


മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

*വെള്ളം കയറില്ല എന്ന കണക്കുകൂട്ടലില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിക്കരുത്. മാറിത്താമസിക്കാനുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.

*പെരിയാര്‍, ചാലക്കുടി എന്നീ ഭാഗങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുറച്ചു കൂടി ജാഗ്രത പാലിക്കണം.
*പെരിയാറ്റില്‍ ഒരു മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ചാലക്കുടിയിലും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് കരയിലുള്ളവര്‍ മാറിത്താമസിക്കാന്‍ തയ്യാറാകണം.
*ചാലക്കുടി പുഴയുടെ കരയില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ മാറിത്താമസിക്കുന്നതാണ് നല്ലത്. ആലുവയില്‍, ഇപ്പോള്‍ വെള്ളം കയറിയതിന് അരക്കിലോ മീറ്റര്‍ പരിധിയിലുള്ളവര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് മാറണം. 
 
*രക്ഷാപ്രവര്‍ത്തനങ്ങള്‍ മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും സഹകരിച്ചാല്‍ നാട്ടിലുള്ള മുഴുവന്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്നതാണ്. 

*വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വിളിച്ചിരുന്നു. അവര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി ആവശ്യമായ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. 
 
*വ്യാഴാഴ്ച രാവിലെ കേരളത്തിന്റെ ചീഫ് സെക്രട്ടറിയും കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. എന്‍ ഡി ആര്‍ എഫിന്റെ 40ടീമുകളെ കൂടി അയക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്.
 
*200 ലൈഫ് ബോയ്‌സിനെ കേരളത്തിലേക്ക് അയക്കും. 250 ലൈഫ് ജാക്കറ്റുകളും ലഭിക്കും. കൂടുതല്‍ ലൈഫ് ജാക്കറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
*സ്‌പെഷല്‍ ഫോഴ്‌സുകളെ വിന്യസിക്കും. എയര്‍ ഫോഴ്‌സ് പത്ത് ഹെലികോപ്ടര്‍ ഇതിനോടകം തന്നിട്ടുണ്ട്. പത്തെണ്ണം കൂടി തരാന്‍ സമ്മതിച്ചിട്ടുണ്ട്. അത് ഒരുമണിയോടെ സംസ്ഥാനത്തെത്തും.
*കമ്യൂണിറ്റി കിച്ചണ്‍ സ്ഥാപിക്കും.
*എയര്‍ ഫോഴ്‌സിന്റെ നാലു ഹെലിക്കോപ്ടര്‍ ഇവിടെ അനുവദിക്കും. ഇതിനു പുറമേ നേവിയുടെ നാല് ഹെലികോപ്ടറും ഇവിടെ നല്‍കാന്‍ സമ്മതിച്ചിട്ടുണ്ട്.
*രക്ഷാപ്രവര്‍ത്തനത്തിന് മറൈന്‍ കമാന്‍ഡോസിനെ എത്തിക്കും. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടുകപ്പലുകള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 
  
*ജലസംഭരണ ശേഷി പരമാവധിയിലേക്ക് എത്താന്‍ കാത്തുനില്‍ക്കാതെ അതിനു മുമ്പേ ഘട്ടം ഘട്ടമായി തുറന്നുവിടുന്ന രീതിയാണ് ഇടുക്കി അണക്കെട്ടിന്റെ കാര്യത്തില്‍ കേരളം സ്വീകരിച്ചത്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ജലസംഭരണശേഷി പരമാവധിയിലെത്തിയപ്പോഴാണ് തമിഴ്‌നാട് അണക്കെട്ട് തുറന്നുവിട്ടത്. 

അതുകൊണ്ടു തന്നെ ഡാമുകള്‍ തുറക്കുന്ന കാര്യത്തില്‍ പൊതുവായ ഒരു ഏകോപനം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഒരു കമ്മറ്റി രൂപവത്കരിച്ചു. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ചെയര്‍മാന്‍ ആയിരിക്കും കമ്മറ്റി അധ്യക്ഷന്‍. കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരും തമിഴ്‌നാടില്‍നിന്നുള്ള ഉദ്യോഗസ്ഥരും കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും. 

*സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു നല്ല സഹകരണമാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ ഡ്യൂട്ടിയായി കണക്കാക്കും. ഈ ആഴ്ച നിശ്ചയിച്ചിട്ടുള്ള പി എസ് സി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ പി എസ് സിയോട് ആവശ്യപ്പെടും. 
 
*അടിയന്തര സഹായം ആവശ്യമുള്ള സ്ഥലങ്ങളെ കുറിച്ച് കേന്ദ്ര ഏജന്‍സിയെ അറിയിക്കും. ഒറ്റപ്പെട്ടു പോയവരെ കുറിച്ചുള്ള വിവരം നല്‍കുകയും രക്ഷപ്പെടുത്താന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കുട്ടനാട് മേഖയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, ചെങ്ങന്നൂര്‍, തിരുവല്ല തുടങ്ങിയിടങ്ങളില്‍ പ്രശ്‌നമുണ്ടായേക്കാം. വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിച്ചു ചേര്‍ക്കും. 
 
*ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ ഫോഴ്‌സ്, എന്‍ ഡി ആര്‍ എഫ് ഇവരുടെ എല്ലാവരുടെയും കൂടി 52 ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി കേരളത്തിലുണ്ട്. ആര്‍മിയുടെ പന്ത്രണ്ടു സംഘം, എയര്‍ ഫോഴ്‌സിന്റെ എട്ട് ഹെലികോപ്ടര്‍, നേവിയുടെ അഞ്ച് ഡൈവിങ് ടീം, കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നു ടീം ഒരു ഹെലികോപ്ടര്‍, ഇവരാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 

*മെയ് 29 മുതല്‍ ഇന്നുവരെ 256 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.
*സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chief minister on flood situation in Kerala, Thiruvananthapuram, News, Trending, Rain, Press meet, Chief Minister, Pinarayi vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?