പി ജയരാജന്‍ കൊല്ലപ്പെട്ട സിദ്ദീഖിന്റെ വീട് സന്ദര്‍ശിച്ചു

ഉപ്പള: (www.kasargodvartha.com 12.08.2018) സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദീഖിന്റെ വീട് സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് ഉപ്പള സോങ്കാലിലെ വീട്ടില്‍ പി ജയരാജന്‍ എത്തിയത്. സിദ്ദീഖിന്റെ മാതാവിനെയും സഹോദരിയെയും പി ജയരാജന്‍ ആശ്വസിപ്പിച്ചു. തങ്ങളുടെ നാട്ടില്‍ അനധികൃത മദ്യവില്‍പന ജനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും സിദ്ദീഖിന്റെ ബന്ധുക്കള്‍ പി ജയരാജനെ അറിയിച്ചു. 

പരിശോധന ശക്തമാക്കാനും വേണ്ട നടപടികള്‍ കൈകൊള്ളാനും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ജയരാജന്‍ കുടുംബത്തോട് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സിദ്ദീഖിനെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കത്തി കൊണ്ട് കുത്തികൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് രണ്ടു പേരെയും അറസ്റ്റു ചെയ്തിരുന്നു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, P Jayarajan visit Siddeeque's house
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?