വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്; ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടു വൈദികര്‍ കൂടി കീഴടങ്ങി
കൊല്ലം: (www.kvartha.com 13.08.2018) വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടു വൈദികര്‍ കൂടി കീഴടങ്ങി. ഒന്നാംപ്രതി ഫാ. ഏബ്രഹാം വര്‍ഗീസ്, നാലാംപ്രതി ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരാണു കീഴടങ്ങിയത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. കീഴടങ്ങാന്‍ തയാറാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈദികരോട് തിങ്കളാഴ്ച കീഴടങ്ങാനും കോടതി നിര്‍ദേശിച്ചിരുന്നു.
അറസ്റ്റിനുശേഷം വൈദികര്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച തന്നെ വിചാരണക്കോടതി വിധി പറയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഫാ. ഏബ്രഹാം വര്‍ഗീസ് തിരുവല്ല കോടതിയിലാണു കീഴടങ്ങിയത്. തിങ്കളാഴ്ച കീഴടങ്ങിയില്ലെങ്കില്‍ സുപ്രീംകോടതിയെ വിവരം അറിയിച്ചശേഷം അറസ്റ്റ് നടപടികളിലേക്കു നീങ്ങാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.
പരാതിക്കാരിയെ പതിനാറാം വയസുമുതല്‍ മാനഭംഗം ചെയ്തുവെന്നാണ് ഒന്നാംപ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കൗണ്‍സലിങ് വിവരങ്ങള്‍ ദുരുപയോഗം ചെയ്തു മാനഭംഗപ്പെടുത്തി എന്നാണു നാലാംപ്രതിക്കെതിരായ കുറ്റം. കേസില്‍ നേരത്തേ അറസ്റ്റിലായ രണ്ടാംപ്രതി ഫാ. ജോബ് മാത്യു, മൂന്നാംപ്രതി ഫാ. ജോണ്‍സണ്‍ വി.മാത്യു എന്നിവര്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala church abuse case: Two more priests surrender, Kollam, News, Religion, Bail plea, Supreme Court of India, Complaint, Probe, High Court of Kerala, Kerala.

Powered by Info News For You

Comments
Post a Comment