അഭിമന്യു വധം; മുഖ്യപ്രതിയെ സംസ്ഥാനം വിടാന്‍ സഹായിച്ച കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയില്‍, പിടിയിലായത് ജ്യൂസ് കടയില്‍ ജോലി ചെയ്യുന്ന യുവാവ്
കൊച്ചി: (www.kasargodvartha.com 01.08.2018) മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെ സംസ്ഥാനം വിടാന്‍ സഹായിച്ച കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയിലായി. കൊച്ചിയിലെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്യുന്ന തളങ്കര സ്വദേശിയായ യുവാവാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അഭിമന്യു കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും മുഖ്യപ്രതിയുള്‍പെടെയുള്ളവരെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനം ശക്തമായിരിക്കുമ്പോഴാണ് പ്രതിയെ സഹായിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കൊലക്കേസുമായി ബന്ധപ്പെട്ട് ആറു പേര്‍ അറസ്റ്റിലായിരുന്നു. കൊലനടത്തിയയാള്‍ രാജ്യം വിട്ടതായാണ് സംശയിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് രാത്രിയാണ് അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി ജെ.ഐ. മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത പൂത്തോട്ട ലോകോളജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് രിഫ, കൊലയാളി സംഘത്തെ നയിച്ച പള്ളുരുത്തി സ്വദേശി പി.എച്ച്. സനീഷ് എന്നിവരുള്‍പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
തമ്മനം സ്വദേശി ഷിജു, ജബ്ബാര്‍, മനാഫ്, നൗഷാദ്, റിയാസ്, അനീഷ് എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kochi, Youth, Held, Top-Headlines, Police, Investigation, Trending, Crime, Abhimanyu murder; Kasaragod native in police custody
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment