ദുരിതാശ്വാസ നിധിയിലേയ്ക്ക് തിരുവനന്തപുരത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അരക്കോടി രൂപ കൈമാറി
തിരുവനന്തപുരം: (www.kvartha.com 20/08/2018) സംസ്ഥാനം മഴക്കെടുതിയില്‍ വലയുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ ജനകീയ പ്രസ്ഥാനമായ കുടുംബശ്രീ കൈത്താങ്ങുമായി രംഗത്ത്. ദുരിതബാധിതരെ സഹായിക്കുന്നതിനായി കുടുംബശ്രീയിലെ ഓരോ അംഗവും അവരുടെ ഒരാഴ്ചത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്തു.
കുടുംബശ്രീ ജില്ലാമിഷന്‍ 83 സിഡിഎസുകളിലെ 2800 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ഒന്നാം ഘട്ടമായി സ്വരൂപിച്ച തുകയും കുടുംബശ്രീ ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, മറ്റ് സപ്പോര്‍ട്ടിംഗ് ടീം അംഗങ്ങള്‍ എന്നിവരില്‍ നിന്നും ശേഖരിച്ച തുകയും ചേര്‍ത്ത് അരകോടി രൂപ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. കെ ആര്‍ ഷൈജു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിന് കൈമാറി.
ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒരു കോടി രൂപ തിരുവനന്തപുരം കുടുംബശ്രീ നല്‍കുമെന്ന് ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. കെ ആര്‍ ഷൈജു അറിയിച്ചു. കൂടാതെ മൂന്നു ലക്ഷം രൂപയിലധികം വില വരുന്ന അവശ്യ സാധനങ്ങള്‍ ക്യാമ്പുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിച്ച തുകയുടെ സിഡിഎസ്, എഡിഎസ്, അയല്‍ക്കൂട്ടം തിരിച്ചുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സിഡിഎസ് ഓഫീസുകളില്‍ ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Flood, CM, Kudumbasree dist mission donates 50 lakhs to CMDRF
Powered by Info News For You

Comments
Post a Comment