കാസർകോട് ഉപ്പളയിൽ സി.പി.എം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
ഉപ്പള :(www.kasargodvartha.com 05.08.2018) ഉപ്പളയിൽ സി.പി.എം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിലാണ് കൊലപാതകം നടന്നത്..
സോങ്കാൽ സ്വദേശി അബൂബക്കർ സിദ്ദീഖ് (21 ) ആണ് മരിച്ചത്.
ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് സിദ്ദിഖിനെ കുത്തിയത്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.അശ്വദ് എന്നയാളാണ് കുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഖത്തറിൽ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വിവരമറിഞ്ഞ് കാസർകോട് ഡി.വൈ.എസ്.പി.എം.വി.സുകുമാരൻ, കുമ്പള സിഐ പ്രേംസദൻ എന്നിവരുടെ നേത്രത്വത്തിൽ വൻ പോലീസ് സംഘം പ്രതികൾക്ക് വേണ്ടി തെച്ചിൽ ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തേക്ക് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
സോങ്കാൽ സ്വദേശി അബൂബക്കർ സിദ്ദീഖ് (21 ) ആണ് മരിച്ചത്.
ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് സിദ്ദിഖിനെ കുത്തിയത്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.അശ്വദ് എന്നയാളാണ് കുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment