പ്രളയദുരിതവും ഓണാവധിയും മുതലെടുത്തു സര്‍ക്കാര്‍ മദ്യശാലകളിലും ജ്വല്ലറികളിലും വന്‍ കവര്‍ച്ചയ്ക്കു പദ്ധതിയിട്ട രണ്ടു പേര്‍ പിടിയില്‍; അറസ്റ്റിലായവരില്‍ ഓസ്‌ട്രേലിയയിലെ ബിസിനസുകാരനും
പെരുമ്പാവൂര്‍: (www.kvartha.com 27.08.2018) പ്രളയദുരിതവും ഓണാവധിയും മുതലെടുത്തു സര്‍ക്കാര്‍ മദ്യശാലകളിലും ജ്വല്ലറികളിലും വന്‍ കവര്‍ച്ചയ്ക്കു പദ്ധതിയിട്ട രണ്ടു പേര്‍ പിടിയില്‍. കോട്ടയം ഈരാറ്റുപേട്ട മേലുകാവ് വടക്കേടത്തു വീട്ടില്‍ താമസിക്കുന്ന രായമംഗലം കുരുപ്പപ്പാറ മോളത്ത് ജയപ്രകാശ് (55), ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസക്കാരനായ കണ്ണൂര്‍ ടൗണില്‍ സംഗീത് വീട്ടില്‍ അശ്വിന്‍ (പിന്റോ-39) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഉത്രാടദിനത്തില്‍ പുലര്‍ച്ചെ 4.30ന് എംസി റോഡിലെ ആഡ്‌സണ്‍ ഏജന്‍സീസ് എന്ന കടയുടെ പൂട്ടു പൊളിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ കടത്തുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്. ഗ്യാസ് കട്ടറില്‍ ഉപയോഗിക്കുന്നതിനാണ് ഇവര്‍ സിലിണ്ടര്‍ മോഷ്ടിച്ചത്. ഇതോടെ വന്‍മോഷണത്തിനു തയാറെടെക്കുകയാണെന്നു മനസിലാക്കിയ പോലീസ് 24 മണിക്കൂറിനകം ആലപ്പുഴ മാരാരികുളത്തെ ഹോം സ്‌റ്റേയില്‍ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഓണക്കാലത്തെ വിറ്റുവരവു ലക്ഷ്യമിട്ട് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍, ജ്വല്ലറികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തുറന്നു പണം കവരുകയായിരുന്നു ലക്ഷ്യമെന്നു പ്രതികള്‍ മൊഴി നല്‍കി. വൈറ്റിലയില്‍ നിന്നു വാങ്ങിയ കട്ടറുമായിട്ടാണ് പ്രതികള്‍ സിലിണ്ടര്‍ മോഷണത്തിനിറങ്ങിയത്. തുടര്‍ന്ന് മോഷ്ടിച്ച സിലിണ്ടറുമായി പ്രതികള്‍ കാറില്‍ കടന്നു.
ഇതു വന്‍ കവര്‍ച്ചയ്ക്കുള്ള മുന്നോടിയാണെന്നു മനസിലാക്കിയ പോലീസ് എല്ലാ സ്‌റ്റേഷനുകളിലേക്കും ജാഗ്രതാ സന്ദേശം നല്‍കി. ഇവിടങ്ങളില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മാരാരിക്കുളത്തു നിന്ന് ഇരുവരും പിടിയിലായത്.
കേസിലെ ഒന്നാം പ്രതിയായ ജയപ്രകാശ് 23 വര്‍ഷം പ്രവാസിയായിരുന്നു. ഓസ്‌ട്രേലിയയില്‍ ബിസിനസ് നടത്തുകയാണ് രണ്ടാം പ്രതിയായ അശ്വിന്‍. ജയപ്രകാശ് 12 കേസില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. രണ്ടു കേസില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. 2013ല്‍ തിരുവനന്തപുരം ആറ്റിങ്ങലിലെ പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ മുഖംമൂടി ധരിച്ച് അകത്തുകയറി കത്തി കാട്ടി ഭീഷണിപ്പെടുത്തിയും ജീവനക്കാരെ കെട്ടിയിട്ടും 56 ലക്ഷം കവര്‍ന്ന നാലംഗ സംഘത്തിലെ മുഖ്യ പ്രതിയാണിയാള്‍.
മോഷ്ടിച്ച 40 പവനും അഞ്ചു ലക്ഷം രൂപയുമായി വിദേശത്തേക്കു കടന്ന ഇയാള്‍ 2014ല്‍ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്. ഇതിനിടെ ഒന്നര മാസം മുന്‍പു ജാമ്യത്തിലിറങ്ങി കോതമംഗലത്തെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. പ്രവാസകാലത്ത് പരിചയപ്പെട്ടതാണ് ഇയാള്‍ അശ്വിനെ. സാമ്പത്തിക പ്രശ്‌നത്തില്‍ അകപ്പെട്ട അശ്വിനെ കവര്‍ച്ചയ്ക്ക് ഇയാള്‍ ഒപ്പം കൂട്ടുകയായിരുന്നു.
ഓസ്‌ട്രേലിയയില്‍ ഓര്‍ഗാനിക് ഫുഡ് ബിസിനസ് നടത്തുകയാണ് അശ്വിന്‍. ഓസ്‌ട്രേലിയയില്‍ നിന്നു വ്യാപാരം നെതര്‍ലന്‍ഡ്‌സിലേക്കു മാറ്റുന്നതിനു പദ്ധതിയിട്ടിരുന്ന ഇയാള്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു.
ഇതു പരിഹരിക്കുന്നതിനാണ് ജയപ്രകാശുമായി ചേര്‍ന്നു കവര്‍ച്ച ആസൂത്രണം ചെയ്തത്. പ്രതികള്‍ രണ്ടാഴ്ചയായി മാരാരിക്കുളത്തു താമസിച്ചാണ് എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. രായമംഗലം സ്വദേശിയായ ജയപ്രകാശിന് കടയെ കുറിച്ചും കടയുടമയെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. രണ്ടാം പ്രതിയുടെ കാറില്‍ മാരാരിക്കുളത്തു നിന്നു പുറപ്പെട്ട ഇവര്‍ എറണാകുളത്തെത്തി ബോള്‍ കട്ടറും ഡ്രില്ലിങ് മെഷിനും ഗ്യാസ് കിറ്റും വിവിധ തരം ഹൈസ്പീഡ് ഗ്രൈന്‍ഡറും വാങ്ങിയാണ് പെരുമ്പാവൂരിലെത്തി സിലിണ്ടര്‍ മോഷ്ടിച്ചത്.
പ്രളയദുരിത പ്രവര്‍ത്തനത്തിന്റെ തിരക്കിനിടയില്‍ മികച്ച ആസൂത്രണത്തോടെ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ ഇത്ര പെട്ടെന്ന് വലയിലാക്കാന്‍ കഴിഞ്ഞത്. ഡിവൈഎസ്പി ജി. വേണുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെയും എറണാകുളം സിറ്റി, ആലപ്പുഴ പോലീസ് സംഘങ്ങളുടെയും വിവിധ ഏജന്‍സികളുടെയും സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
സിഐ ബൈജു പൗലോസ്, എസ് ഐ മാരായ പി.എ. ഫൈസല്‍, ടി.എം. സൂഫി, കെ.പി. എല്‍ദോസ്, എഎസ്‌ഐ മാരായ രാജേന്ദ്രന്‍, റെജി, അജി, സീനിയര്‍ സിപിഒ മാരായ രാജേന്ദ്രന്‍, അനൂപ്, പ്രജിത്, സുധീഷ്, ഷര്‍ണാസ്, സൈബര്‍ സെല്‍ സിപിഒ ബേബി, കൊച്ചി സിറ്റിയിലെ എഎസ്‌ഐ മാരായ ജോസി, സുരേഷ്, ആലപ്പുഴ സ്‌റ്റേഷനിലെ സിപിഒ മാരായ ബിനോജ്, സേവ്യര്‍, പ്രവിഷ്, ഗിരീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2 arrested for theft, Perumbavoor, News, Local-News, theft, Arrested, Police, Threatened, Thiruvananthapuram, Kerala.

Powered by Info News For You

Comments
Post a Comment