കേന്ദ്ര സര്‍വ്വകലാശാലയില്‍ രണ്ടു പഠന വിഭാഗങ്ങളുടെ ശിലാസ്ഥാപനം അഞ്ചിന് കേന്ദ്ര മന്ത്രി ഡോ. സത്യപാല്‍ സിംഗ് നിര്‍വ്വഹിക്കും
കാസര്‍കോട്: (www.kasargodvartha.com 03.08.2018) പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ നാഷണല്‍ മിഷന്‍ ഓണ്‍ ടീച്ചേഴ്‌സ് ആന്‍ഡ് ടീച്ചിംഗ് സ്‌കൂള്‍ ഓഫ് എജ്യൂക്കേഷന്റെയും യോഗ പഠന വിഭാഗത്തിന്റെയും കെട്ടിടങ്ങളുടെയും ശിലാസ്ഥാപന കര്‍മ്മം കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ഡോ. സത്യപാല്‍ സിംഗ് അഞ്ചിന് രാവിലെ പത്ത് മണിക്ക് നിര്‍വ്വഹിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയതലത്തില്‍ അധ്യാപകരുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണ് 13 കോടി ചിലവിലാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ രണ്ടു പഠന വിഭാഗങ്ങള്‍ സ്ഥാപിക്കുന്നത്. ദേശീയശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പദ്ധതിക്കാണ് തറക്കല്ലിടുന്നത്. കേന്ദ്രസര്‍വ്വകലാശാലക്ക് ഏറ്റവും അവസാനമായി ലഭിച്ച പഠന വിഭാഗമാണ് യോഗയുടേത്. രാജ്യത്തെ അഞ്ചു സര്‍വ്വകലാശാലയിലാണ് എം എസ് സി യോഗ പഠനമുള്ളത്. പി ജി കോഴ്‌സും ഡിപ്ലോമ കോഴ്‌സും ആരംഭിക്കാന്‍ കഴിയും. പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അന്തര്‍ദേശീയ തലത്തിലുള്ള നിലവാരമുണ്ടാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ പഠനവിഭാഗവും പെരിയ ക്യാമ്പസുകളില്‍ വന്നുകഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു. തേജസ്വിനി ഹില്‍ പാലസിലെ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
പി കരുണാകരന്‍ എം പി, കെ കുഞ്ഞിരാമന്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളാകും. പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. കെ ജയപ്രകാശ്, പ്രൊജക്റ്റ് ഹെഡ് ഡോ. അമൃത് ജി കുമാര്‍, ഡീന്‍ കെ പി സുരേഷ്, ഡോ. അനീഷ്‌കുമാര്‍ ടി കെ, സുബ്രഹ്മണ്യന്‍ പൈലൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Minister, Central University, Press Club, Press meet, Foundation stone of 2 study center in CUK on 5th
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment